Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന് ശുപാർശ; മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കാതലായ ഭേദഗതികൾ; കരട് ബില്ലിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന് ശുപാർശ; മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കാതലായ ഭേദഗതികൾ; കരട് ബില്ലിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കാതലായ ഭേദഗതികൾ കൊണ്ടുവരും. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് മൂന്നുവർഷവും കൊല്ലുന്നവർക്ക് അഞ്ചുവർഷവും വരെ തടവുശിക്ഷ ഉറപ്പാക്കണമെന്നാണ് നിയമഭേദഗതി ബില്ലിലെ മുഖ്യശുപാർശ. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമ ഭേദഗതി 2022 ന്റെ കരടിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി.

ഡിസംബർ ഏഴ് വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം. ശീതകാലസമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 'മൃഗങ്ങളുടെ ജീവന് ആപത്തോ അംഗവൈകല്യമോ ഉണ്ടാക്കുന്ന രീതിയിലുള്ള നിഷ്ഠൂരമായ പീഡനങ്ങൾ' -എന്ന വകുപ്പ് നിയമഭേദഗതിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിഷ്ഠൂര പീഡനങ്ങൾക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കും. 50,000 മുതൽ 75,000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. മൃഗങ്ങളെ കരുതിക്കൂട്ടി കൊലപ്പെടുത്തുന്നവർക്ക് പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കും.

നിയമഭേദഗതിയിലൂടെ 3 എ വകുപ്പ് പുതിയതായി ഉൾപ്പെടുത്തും. മൃഗങ്ങൾക്ക് ചില സ്വാതന്ത്രങ്ങൾ അനുവദിക്കുന്നതാണ് ഈ വകുപ്പ്. പട്ടിണി, ദാഹം, പോഷകാഹാരകുറവ്, വേദന പീഡനം,ഭയം, അസ്വസ്ഥത തുടങ്ങിയവയിൽ നിന്നും മൃഗങ്ങൾക്ക് സ്വാതന്ത്രം അനുവദിക്കണമെന്നാണ് ഈ വകുപ്പിൽ പറയുന്നത്. തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും നിയമേഭേദഗതിയിൽ വ്യവസ്ഥകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP