Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആരാധനയ്ക്ക് എത്തിയപ്പോൾ ഗേറ്റ് പൂട്ടിയ തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല; പള്ളിക്കുള്ളിൽ യാക്കോബായ സഭയും പുറത്ത് ഓർത്തഡോക്‌സ് വിഭാഗവും; ഒടുവിൽ ഒരുമിച്ച് തീരുമാനവും കൈക്കൊണ്ടു; പെരുമ്പാവൂർ ബഥേൽ സൂലോക്കൊ പള്ളി ഒരാഴ്ചത്തേക്ക് പൂട്ടി

ആരാധനയ്ക്ക് എത്തിയപ്പോൾ ഗേറ്റ് പൂട്ടിയ തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല; പള്ളിക്കുള്ളിൽ യാക്കോബായ സഭയും പുറത്ത് ഓർത്തഡോക്‌സ് വിഭാഗവും; ഒടുവിൽ ഒരുമിച്ച് തീരുമാനവും കൈക്കൊണ്ടു; പെരുമ്പാവൂർ ബഥേൽ സൂലോക്കൊ പള്ളി ഒരാഴ്ചത്തേക്ക് പൂട്ടി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് പെരുമ്പാവൂർ ബഥേൽ സൂലോക്കൊ പള്ളി പൂട്ടി. നാളെ മുതൽ ശനിയാഴ്ച വരെ പള്ളിപൂട്ടിയിടുന്നതിനാണ് ധാരണയായിട്ടുള്ളതെന്നാണ് യാക്കോബായ പക്ഷം വ്യക്തമാക്കുന്നത് .എന്നാൽ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാവും വരെ തൽസ്ഥിതി തുടരുമെന്നും പള്ളിയുടെ പ്രധാന കവാടത്തിന്റ താക്കോലുകളിൽ ഒന്ന് മറുപക്ഷത്തിന്റെ കൈയിലും മറ്റൊന്ന് തങ്ങളുടെ കൈവശത്തിലും ഉണ്ടെന്നും ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ അറിയിച്ചു. മൂന്ന് റെയിറ്റുകകളുടെ താക്കോലും കൈവശത്തിലുണ്ടെന്നും ഒരു ഗെയിറ്റ് പൊലീസ് ആവശ്യപ്രകാരം തുറന്നിട്ടിട്ടുണ്ടെന്നും റമ്പാനച്ചൻ വിശദീകരിച്ചു.

ഇരുപക്ഷവും തമ്മിൽ ആലോചിച്ചാണ് ഇത്തരത്തിലൊരു ധാരണയിലെത്തിയിട്ടുള്ളതെന്നാണ് റവന്യൂ- പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പള്ളി പൂട്ടിയിടുന്നതിനെ കുറിച്ച് ഇന്ന് വൈകിട്ട് മുതൽഉന്നതതലത്തിൽ ചർച്ചകൾ നടന്നിരുന്നു .വിവരം കളക്ടറെ അറിയിച്ചതായി കുന്നത്തുനാട് തഹസീൽദാർ മറുനാടനട് വ്യക്തമാക്കിയിരുന്നു.

Stories you may Like

രാത്രി 7.30 വരെ യാക്കോബായ വിഭാഗം പള്ളിയിലും ഗെയിറ്റിന് പുറത്ത് ഓർത്തഡോക്‌സ് വിഭാഗവും നിലയുറപ്പിച്ചിരിക്കുകയായിരുന്നു. സന്ധ്യ പ്രാർത്ഥന കഴിഞ്ഞതോടെ തങ്ങൾ പള്ളി പൂട്ടിയെന്നും മറുവിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ശനിയാഴ്ച വരെ പള്ളിയിൽ ആരാധന ചടങ്ങുകൾ നടക്കുകയില്ലെന്നുമാണ് യാക്കോബായ പക്ഷത്തെ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുള്ളത്.

പള്ളിക്ക് പൊലീസിൽ കാവൽ തുടരുന്നുണ്ട് ഇന്നു രാവിലെ ഓർത്തഡോക്‌സ് പക്ഷം പതിവുപോലെ കുർബ്ബാന അർപ്പിക്കാനെത്തിയപ്പോൾ ഗെയിറ്റ് പൂട്ടി യാക്കോബായ വിഭാഗം പ്രതിരോധിച്ചിരുന്നു.തുടർന്ന് രാവിലെ 10 മണിയോടടുത്ത് ഓർത്തഡോക്‌സ് പക്ഷം വികാരി യൽദോ കുര്യക്കോസിന്റെ നേതൃത്വത്തിൽ പള്ളിയുടെ പ്രധാന ഗേറ്റുകൾ പൂട്ടി. ധാരണയ്ക്ക് ശേഷം രാത്രി 8 മണിയോടടുത്താണ് പിന്നീട് ഗേറ്റുകൾ തുന്നത്. പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് ഇരു വിഭാഗവുമായി ഉന്നത പൊലീസ് അധികൃതർ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. എതിർവിഭാഗത്തെ പള്ളിയിൽ നിന്നിറക്കിയാൽ തങ്ങളും പോകാമെന്നായിരുന്നു ഓർത്തഡോക്‌സ് പക്ഷത്തിന്റെ നിലപാട്.

എന്നാൽ ആദ്യമൊന്നും യാക്കോബായ പക്ഷം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ തയ്യാറായില്ല .ഇതിനിടയിൽ യാക്കോബായ പക്ഷത്തേ ബസേലിയോസ് തോമസ്സ് പ്രഥമൻ ബാവയും സഭ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നും സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാവുമെന്നും മറ്റുമുള്ള പ്രചാരണവും വ്യാപകമായിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP