Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രോഗി കറങ്ങി നടന്നത് രണ്ട് ദിവസം; കോഴിക്കോട് ഹാർബർ നിരീക്ഷണത്തിൽ; ഹാർബർ ഉൾപ്പെടുന്ന വാർഡ് കണ്ടൈന്മെന്റ് സോണാക്കി; രോഗം സ്ഥിരീകരിച്ചത് ഹാർബറിലെ ഡ്രൈവർക്ക്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ച മീൻ ഡ്രൈവർ നിരീക്ഷണത്തിലിരിക്കേ കോഴിക്കോട് ഹാർബറിൽ ചിലവഴിച്ചത് രണ്ടു ദിവസം. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ഹാർബർ ഉൾപ്പെടുന്ന 75ാം വാർഡ് കണ്ടെയന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു.തിങ്കളാഴ്ചയാണ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.അടച്ചിട്ട കോഴിക്കോട് ഹാർബർ രാവിലെ അഗ്‌നിശമന സേനയെത്തി അണുനശീകരണം നടത്തി. കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ വാർഡിൽ കടകൾ രാവിലെ എട്ടു മുതൽ അഞ്ച് വരെ മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കുക.

റൂട്ട്മാപ്പ് എടുത്തതിനെ തുടർന്നാണ് ഹാർബറിൽ ഇയാൾ എത്തിയിരുന്നെന്ന വിവരം ലഭിക്കുന്നത്. ശനിയാഴ്ച രാവിലൊയാണ് ഡ്രൈവർ ഹാർബറിൽ എത്തിയത്. ഹാർബറിന് സമീപത്തുള്ള കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചതായും സ്ഥിരീകരിച്ചു.

ഞായറാഴ്ച കാന്റീൻ തുറന്നു പ്രവർത്തിക്കാത്തതിനാൽ പാവങ്ങാടുള്ള ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങുകയും ചെയ്തു. കാന്റീൻ ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും ഭക്ഷണം വാങ്ങിച്ച ഹോട്ടൽ അടച്ചിടാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

അതേസമയം ഇയാൾ യാത്രചെയ്ത ഓട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.ജോലിയുടെ ഭാഗമായി ആന്ധ്രാ പ്രദേശിൽ പോയ ശേഷം ഇയാൾ മടങ്ങി വന്നത് ജൂൺ നാലിനാണ്. തുടർന്ന് ഇയാൾക്ക് ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് 17ന് മഞ്ചേരി മെഡിക്കൽ കോളെജിൽ സ്രവപരിശോധന നടത്തിയിരുന്നു.

തിരുവനന്തപുരത്തും ഇയാൾ എത്തിയതായി സംശയമുണ്ട്. 28 ദിവസം ക്വാറന്റീനിൽ പോകണമെന്ന നിർദ്ദേശം പാലിക്കാതെയാണ് ഇയാൾ പുറത്തിറങ്ങി നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP