Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ. സുന്ദരയ്ക്ക് നൽകാൻ ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി; കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

കെ. സുന്ദരയ്ക്ക് നൽകാൻ ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി; കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

ന്യൂസ് ഡെസ്‌ക്‌

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണത്തോടൊപ്പം നൽകിയ ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. കാസർകോട് നീർച്ചാലിലുള്ള കടയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. തുടർപരിശോധനയ്ക്കായി കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

വ്യാഴാഴ്ചയാണ് സുന്ദരയുടെ കയ്യിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്മാർട്ട്‌ഫോൺ കസ്റ്റഡിയിലെടുത്തത്. വാണി നഗറിലെ വീട്ടിലെത്തി സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രാദേശിക നേതാക്കൾ പണം നൽകിയതായുള്ള മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP