Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

രോഗികൾക്ക് മരുന്ന് നൽകാൻ ഇനി ആശാ വർക്കറുമാരും; ഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും പുറമെ ആശാവർക്കർമാർക്കും മരുന്ന് നൽകാൻ ചട്ടത്തിൽ ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം; വിദ്യാഭ്യാസ മാനദണ്ഡം പാലിച്ചാണോ നടപ്പിലാക്കുന്നതെന്ന് ആശങ്ക

രോഗികൾക്ക് മരുന്ന് നൽകാൻ ഇനി ആശാ വർക്കറുമാരും; ഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും പുറമെ ആശാവർക്കർമാർക്കും മരുന്ന് നൽകാൻ ചട്ടത്തിൽ ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം; വിദ്യാഭ്യാസ മാനദണ്ഡം പാലിച്ചാണോ നടപ്പിലാക്കുന്നതെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രോഗികൾക്ക് മരുന്ന് നൽകാൻ ഇനി ആശാ വർക്കർമാരും അവസരമൊരുക്കാൻ കേന്ദ്രസർക്കാർ.ഫാർമസിസ്റ്റുകൾക്ക് പുറമെ ആശാ വർക്കർമാർക്കും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും അനുമതി നൽകുന്ന തരത്തിൽ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ചട്ടത്തിൽ ഭേദഗതി വരുത്താനൊരുങ്ങുകയാണ് കേന്ദ്രം. എന്നാൽ ഈ നീക്കം ആരോഗ്യമേഖലയിൽ ഗുരുത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാരും ഫാർമസിസ്റ്റുകളും ആരോപണം ഉന്നയിക്കുന്നത്.

'അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്' എന്ന ആശാ വർക്കർമാർക്ക് വാർഡ് തലങ്ങളിൽ ആരോഗ്യ ഫീൽഡ് പ്രവർത്തനം, കണക്കെടുപ്പ്, ആരോഗ്യബോധവൽകരണം തുടങ്ങിവയാണു മുഖ്യചുമതലകൾ. സർക്കാർ ആശുപത്രികളിൽ ഒ.പി സഹായ ചുമതലകളും ഇവർക്കു നൽകിയിട്ടുണ്ട്. ഇവരെ കൂടാതെ നാഷനൽ ഹെൽത്ത് മിഷനു കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് വൊളന്റിയർമാർക്കും മരുന്നു നൽകാമെന്നു കരടിൽ പറയുന്നു.കരടു രൂപരേഖ സംബന്ധിച്ച് അഭിപ്രായം ശേഖരിച്ച ശേഷമേ അന്തിമ ഉത്തരവുണ്ടാകൂ. പുതിയ കരടു സംബന്ധിച്ച ചർച്ചയ്ക്കായി സംസ്ഥാന ഫാർമസി കൗൺസിൽ 13ന് യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടറില്ലെങ്കിലും അത്യാവശ്യ മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് മുൻപ് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ഗുളികകളും ഓയിന്റ്‌മെന്റുകളും തുള്ളിമരുന്നുകളും ഉൾപ്പെടെ 22 ഇനം മരുന്നുകൾ (ഓവർ ദ് കൗണ്ടർ മരുന്നുകൾ) ഇത്തരത്തിൽ നൽകാനുള്ള ഉത്തരവു നിലവിൽ വന്നു.

രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളുടെ മേൽനോട്ടത്തിൽ ചട്ടങ്ങൾക്കു വിധേയമായി മാത്രമേ മരുന്നുകൾ നൽകാവൂ എന്നു നിർദേശിച്ചിട്ടുണ്ട്. എന്നാൽ യോഗ്യതയും രജിസ്‌ട്രേഷനും അനുസരിച്ചാണ് ഇവർക്ക് ഇത് നൽകാൻ സർക്കാർ തീരുമാനം എടുത്തത്. മെഡിക്കൽ പ്രാക്ട്റ്റീഷ്യനവ്മാരായ ഡോക്ടർമാർക്കും ബി,എസ്.സി നഴ്‌സിങ്, ജനറൽ നഴ്്‌സിങ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും കൃത്യമായി രോഗികൾക്ക് വേണ്ട മരുന്നുകൾ നൽകാമെന്ന വ്യവസ്ഥ വിദ്യാഭ്യാസ മാനദണ്ഡത്തിന്റേയും രജിസ്‌ട്രേഷന്റെയുമെല്ലാം മാനദണ്ഡത്തിലാണ് മുന്നോട്ടുവയ്ക്കുന്നത്.

എന്നാൽ ആശാ വർക്കർമാരുൾപ്പടെയുള്ള ജീവനക്കാർക്ക് ഇത്തരത്തിൽ വിദ്യാഭ്യാസ യോഗ്യതയുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ ആശുപത്രികളിലും ഡോക്ടറുടെ ഒരു തസ്തിക മാത്രമാണുള്ളത്.ഇവർ അവധിയിലും മറ്റ് ഔദ്യോഗിക ചുമതലകൾക്കും പോകുമ്പോൾ രോഗികൾ ചികിത്സ കിട്ടാതെ തിരിച്ചു പോകേണ്ടി വരുന്നതിനെപ്പറ്റി ലഭിച്ച പരാതികളെ തുടർന്നാണു നടപടി.

ഡോക്ടറില്ലെങ്കിലും കിട്ടുന്ന മരുന്നുകൾ ഒ ആർ എസ് പൗഡർ, പാരസെറ്റമോൾ ഗുളിക, സലൈൻ നേസൽ ഡ്രോപ്പ്, ലിക്വിഡ് പാരഫിൻ, കലാമിൻ ലോഷൻ, ടർപന്റൈൻ ലിനിമെന്റ് തുടങ്ങിയവയാണു ഫാർമസിസ്റ്റുകൾക്ക് നൽകാൻ ആകുക.

ഫാർമസിസ്റ്റുകൾക്കു ഡോക്ടറുടെ കുറിപ്പടി കൂടാതെ വിതരണം ചെയ്യാൻ അനുമതി നൽകിയ മരുന്നുകളുടെ പട്ടിക അശാസ്ത്രീയമാണെന്ന വാദം മുൻപ് ഉയർന്നിരുന്നു. ശാസ്ത്രീയമായി രോഗനിർണയം നടത്തി ഉപയോഗിക്കേണ്ട പ്രീമെത്രിൻ, മുപ്പിറോസിൻ ഓയിന്റ്‌മെന്റ് എന്നിവയും പാർശ്വഫലങ്ങളുള്ള സൈലോമെറ്റസോളിനും പട്ടികയിലുണ്ട്. എന്നാൽ ചുമയ്ക്കു സാധാരണയായി നൽകുന്ന എക്‌സ്പറ്റോറന്റ് മിക്‌സ്ചർ, ജലദോഷത്തിനും അലർജിക്കുമുള്ള അവിൽ ഗുളിക, വേദനസംഹാരികൾ എന്നിവ പട്ടികയിലില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP