Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയ ഇരട്ടക്കൊല: കോടതിയിലെത്താൻ ക്രൈം ബ്രാഞ്ച് സംഘം വൈകി;സംഘത്തിന്റെ ഉത്തവാദിത്തമില്ലായ്മയെ വിമർശിച്ച കോടതി, പ്രതിയെ വീണ്ടും ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടു

പെരിയ ഇരട്ടക്കൊല: കോടതിയിലെത്താൻ ക്രൈം ബ്രാഞ്ച് സംഘം വൈകി;സംഘത്തിന്റെ ഉത്തവാദിത്തമില്ലായ്മയെ വിമർശിച്ച കോടതി, പ്രതിയെ വീണ്ടും ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടു

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്; പെരിയ ഇരട്ടക്കൊലയിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണം സംഘം എത്തിയില്ല. പ്രതിയെ വീണ്ടും ജയയിലേക്ക് അയച്ചു. സമയത്തിനു കോടതിയിൽ ഹാജരാകാത്തതിനു ക്രൈംബ്രാഞ്ച് സംഘത്തെ വിമർശിച്ച് കോടതി അന്വേഷണ സംഘത്തിന് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ ഹാജരായെങ്കിലും നടപടിയിൽ മാറ്റം വരുത്താൻ കോടതി തയാറായില്ല.

പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കണ്ണോത്ത് താനത്തിങ്കാലിലെ ടി.രഞ്ജിത്തിനെ (അപ്പു) ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലാണു പ്രതിയെ ഹാജരാക്കിയത്. കസ്റ്റഡിയിൽ വിട്ടു നൽകാനുള്ള ഹർജിയിൽ 2 തവണ ഉദ്യോഗസ്ഥരെ വിളിച്ചുവെങ്കിലും അന്വേഷണ സംഘത്തിലെ ആരുമെത്തിയില്ല.

സംഘത്തിന്റെ ഉത്തവാദിത്തമില്ലായ്മയെ വിമർശിച്ച കോടതി, പ്രതിയെ വീണ്ടും ജയിലിലേക്ക് അയക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായെങ്കിലും, പ്രതിയെ തിരിച്ചയച്ച സാഹചര്യത്തിൽ ഹർജി വീണ്ടും നൽകാനായിരുന്നു കോടതിയുടെ നിർദ്ദേശം.ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത 2 പ്രതികൾ ഉൾപ്പെടെ 9 പേരെയാണ് കേസിൽ ഇതുവരെ പിടികൂടിയത്.

എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവൻ. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പ്രദീപ്, കാസർകോട് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ സലീം എന്നിവരും സംഘത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP