Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളും കോൺഗ്രസ് പാർട്ടി പ്രവർത്തകരും

പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളും കോൺഗ്രസ് പാർട്ടി പ്രവർത്തകരും

ബുർഹാൻ തളങ്കര

കാസർകോട്: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. കേസിലെ മുഴുവൻ പ്രതികളും എറണാകുളം സിബിഐ കോടതിയിൽ ഹാജരാവണം. സിപിഎം ജില്ലസെക്രട്ടറിയേറ്റംഗവും മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും മുൻ എംഎ‍ൽഎയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റിയംഗം രാഘവൻ വെളുത്തോളി, കെ.വി. ഭാസ്‌കരൻ, ഗോപകുമാർ, പി.വി. സന്ദീപ്, എ. ബാലകൃഷ്ണൻ തുടങ്ങിയ സിപിഎം നേതാക്കളും ഹാജരാവും.

ഒന്നാം പ്രതി എച്ചിലടുക്കത്തെ എ. പീതാംബരൻ, എച്ചിലടുക്കത്തെ സി.ജെ. സജി ജോർജ്, തളിപ്പറമ്പ് ചപ്പാരപ്പടവിലെ കെ.എം. സുരേഷ്, ഓട്ടോ ഡ്രൈവർ എച്ചിലടുക്കത്തെ കെ. അനിൽകുമാർ, കല്യോട്ടെ ജി.ഗിജിൻ, ജീപ്പ് ഡ്രൈവർ കല്യോട്ട് പ്ലാക്കാതൊട്ടിയിൽ ആർ.ശ്രീരാഗ്, കുണ്ടംകുഴി മലാങ്കാട്ടെ എ. അശ്വിൻ, പാക്കം വെളുത്തോളിയിലെ എ.സുബീഷ്, തന്നിത്തോട്ടെ എം.മുരളി, ടി. രജ്ഞിത്, പ്രദീപ് എന്ന കുട്ടൻ, ആലക്കോട്ടെ ബി. മണികണ്ഠൻ, സുരേന്ദ്രൻ എന്ന വിഷ്ണു സുര, എ. മധു, റെജി വർഗീസ്, എ. ഹരിപ്രസാദ് തുടങ്ങിയ 24 പേരാണ് പ്രതികൾ. ഇതിൽ 17 പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

2019 ഫെബ്രുവരി 17 ന് രാത്രിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരാണ് സിബിഐ ഏറ്റെടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വിചാരണ നടപടികൾ ആരംഭിക്കുന്നതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും കോൺഗ്രസ് പാർട്ടി പ്രവർത്തകരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP