Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രദേശവാസികൾക്ക് നൽകിയിരുന്ന ഇളവ് പിൻവലിച്ചതോടെ കടയിൽ പോകാനും കുട്ടികളെ സ്‌കൂളിൽ വിടാനും പോലും ടോൾ നൽകണം; രാഷ്ട്രീയ പാർട്ടികളുടെ സഹായമില്ലാതെ ജനങ്ങൾ പാലിയേക്കര ടോൾ പ്ലാസക്ക് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടിയത് സോഷ്യൽ മീഡിയ വഴി നടത്തിയ കാമ്പയിനിലൂടെ

പ്രദേശവാസികൾക്ക് നൽകിയിരുന്ന ഇളവ് പിൻവലിച്ചതോടെ കടയിൽ പോകാനും കുട്ടികളെ സ്‌കൂളിൽ വിടാനും പോലും ടോൾ നൽകണം; രാഷ്ട്രീയ പാർട്ടികളുടെ സഹായമില്ലാതെ ജനങ്ങൾ പാലിയേക്കര ടോൾ പ്ലാസക്ക് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടിയത് സോഷ്യൽ മീഡിയ വഴി നടത്തിയ കാമ്പയിനിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയുടെ സമീപവാസികൾക്ക് നൽകിയിരുന്ന ടോൾ ഇളവ് റദ്ദാക്കിയതിനെ തുടർന്ന് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം. പ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് നൽകിയിരുന്ന ഇളവ് റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ദേശീയ പാതയിൽ പ്രതിഷേധവുമായി ഇറങ്ങിയത്. 24 മണിക്കൂർ നേരത്തേക്ക് റോഡ് ഉപയോഗിക്കാൻ 105 രൂപ അടക്കാൻ നിർബന്ധിതരായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. ജോലിക്ക് പോകാനും കടയിൽ പോകാനും കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകുന്നതിനുമെല്ലാം ടോൾ അടയ്ക്കേണ്ട അവസ്ഥയുണ്ടായി. ഇതോടെ രാഷ്ട്രീയ പാർട്ടികളുടെ സഹായമില്ലാതെ പ്രദേശവാസികൾ വാട്സാപ്പിലും ഫേസ്‌ബുക്കിലൂടേയും സംഘടിച്ച് എത്തുകയായിരുന്നു.

ടോൾ പ്ലാസയിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് വൻ ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. വാഹനക്കുരുക്കിൽ പെട്ട് ചികിത്സ കിട്ടാതെ മരണങ്ങൾ നടന്നതായി വാർത്തയുണ്ടായിരുന്നു. ടോൾ പിരിക്കുന്നവർ യാത്രികരെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. സിനിമാ താരങ്ങളും ജനപ്രതിനിധികളും അടക്കം ഒട്ടേറെപ്പേർ ടോൾ പ്ലാസ അധികൃതർക്കെതിരെ പലതവണ രംഗത്ത് വന്നിട്ടുണ്ട്.

ദേശീയപാത അഥോറിറ്റിയുടെ കീഴിലാണ് തൃശൂർ പാലിയേക്കര ടോൾ പ്ലാസ. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 64.94 കിലോമീറ്റർ ദേശീയ പാതാ വികസനത്തിന് 721.17 കോടി രൂപയാണ് ചെലവായത്. 2012 ഫെബ്രുവരി ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചു. ഈ വർഷം ജൂലൈ 31 വരെ 714.39 കോടി രൂപ പിരിച്ചെടുത്തെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 21, 298 വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പാലിയേക്കര ടോൾ പ്ലാസയിലെ ഒരു ദിവസത്തെ ശരാശരി വരുമാനം 31.80 ലക്ഷം രൂപയാണ്. ഓഗസ്റ്റിലെ വരുമാനം കൂടി കണക്കിലെടുത്താൽ പിരിച്ച തുക നിർമ്മാണച്ചെലവിനെ മറികടന്നേക്കും.

16 വർഷത്തേക്ക് ടോൾ പിരിവ് നടത്താൻ നിർമ്മാണ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നൽകിയിരിക്കുന്നത്. കമ്പനിയുമായി നടത്തിയ കരാർ അനുസരിച്ച് കമ്പനി ആവശ്യപ്പെടുന്ന പലിശയും ലാഭവിഹിതവും പിരിച്ചെടുക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും. 2028 ജൂൺ 21നാണ് പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP