Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോക്കണ്ടട ഉണ്ണി ആ എൽദോ ഞാനല്ല; ലാത്തിയടി ഏറ്റ് ആശുപത്രിയിൽ കഴിയുന്ന എൽദോ ഏബ്രഹാമിന്റെ സുഖവിവരം അന്വേഷിക്കാൻ ആൾക്കാർ വിളിച്ചത് എൽദോസ് കുന്നപ്പിള്ളിയെ; ഫോൺ വിളികളുടെ എണ്ണം കൂടിയപ്പോൾ നിങ്ങളുദ്ദേശിച്ച എൽദോ താനല്ലെന്ന് പറഞ്ഞ് പോസ്റ്റിട്ട് പെരുമ്പാവൂർ എംഎൽഎ

നോക്കണ്ടട ഉണ്ണി ആ എൽദോ ഞാനല്ല; ലാത്തിയടി ഏറ്റ് ആശുപത്രിയിൽ കഴിയുന്ന എൽദോ ഏബ്രഹാമിന്റെ സുഖവിവരം അന്വേഷിക്കാൻ ആൾക്കാർ വിളിച്ചത് എൽദോസ് കുന്നപ്പിള്ളിയെ; ഫോൺ വിളികളുടെ എണ്ണം കൂടിയപ്പോൾ നിങ്ങളുദ്ദേശിച്ച എൽദോ താനല്ലെന്ന് പറഞ്ഞ് പോസ്റ്റിട്ട് പെരുമ്പാവൂർ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ലാത്തിയടി ഏറ്റത് മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാമിനായിരുന്നു. എന്നാൽ സുഖ വിവരങ്ങൾ അന്വേഷിക്കാൻ ആൾക്കാർ വിളിച്ചത് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെയും. സംഘർഷത്തിനിടയിൽ അടി കൊണ്ടത് പെരുമ്പാവൂർ എംഎൽഎക്കാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും വിളിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോദിക്കുകയും ചെയ്തത്. ഒടുവിൽ ആ എൽദോ താനല്ല എന്ന് അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എൽദോസ് കുന്നപ്പള്ളി. ഇന്ന് പൊലീസ് മർദ്ദനത്തിനിരയായ എൽദോ താനല്ലെന്നും സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു. വിവരമറിഞ്ഞ് അദ്ദേഹത്തെ വിളിച്ചിരുന്നു പക്ഷേ ഫോണിൽ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ കുറിച്ചു.

വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ സർക്കിൾ ഇൻസ്പെക്ടർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും പക്ഷാപാതപരമായി പെരുമാറിയെന്നും പറഞ്ഞാണ് എൽദോ എബ്രഹാം ഉൾപ്പെടെ ഉള്ളവർ ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനെത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. എൽഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. തുടർന്ന് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP