Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആംബുലൻസ് എത്തുന്നതിന് സൗകര്യമില്ല; ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയൽവാസികൾ നടന്നത് മൂന്ന് കിലോമീറ്ററോളം; ഇത് നമ്പർ വൺ കേരളത്തിന്റെ നേരനുഭവം

ആംബുലൻസ് എത്തുന്നതിന് സൗകര്യമില്ല; ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയൽവാസികൾ നടന്നത് മൂന്ന് കിലോമീറ്ററോളം; ഇത് നമ്പർ വൺ കേരളത്തിന്റെ നേരനുഭവം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയൽവാസികൾ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ജീപ്പുകൾ കിട്ടാതിരുന്നതും ആംബുലൻസിന് എത്തുന്നതിനുള്ള സൗകര്യമില്ലാത്തതുമാണ് മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ട സാഹചര്യം സംജാതമായത്. കുഞ്ചിപ്പാറ കോളനിയിലെ സോമനെ(42) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി കോതമംഗലം ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം കിട്ടി. പക്ഷേ, റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകളൊന്നും കോളനിയിലേക്ക് വന്നില്ല.

വല്ലപ്പോഴും ജീപ്പുകൾ ഇതുവഴി എത്തിയിരുന്നു. നിർഭാഗ്യവാശാൽ മൃതദേഹം കൊണ്ടുപോകാനായി ജീപ്പും ലഭിച്ചില്ല. ഇതേ തുടർന്നാണ് അയൽവാസികൾ ചേർന്ന് മൃതദേഹം പായയിൽ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേലിമേട്ടിലെത്തിച്ചത്. ഇവിടെനിന്ന് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പിൽ കൊണ്ടുപോയി. കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലൻസിൽ കോതമംഗലം ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിർമ്മിക്കണെന്ന നാട്ടുകാരുെടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് .മഴക്കാലത്ത് പുഴയിൽ വെള്ളംനിറഞ്ഞാൽ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകും. ഇതോടെ കോളനിക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP