Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എവിടെ മത്സരിക്കാനും എൻസിപിക്ക് ആളുണ്ട്; നാല് സീറ്റേയുള്ളൂവെന്നത് പരിമിതി; പാലാ എൻ.സി.പിക്ക് തരില്ലെന്ന് ആരും അറിയിച്ചിട്ടില്ല: പീതാംബരൻ മാസ്റ്റർ

എവിടെ മത്സരിക്കാനും എൻസിപിക്ക് ആളുണ്ട്; നാല് സീറ്റേയുള്ളൂവെന്നത് പരിമിതി; പാലാ എൻ.സി.പിക്ക് തരില്ലെന്ന് ആരും അറിയിച്ചിട്ടില്ല: പീതാംബരൻ മാസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാ എൻ.സി.പിക്ക് തരില്ലെന്ന് എൽഡിഎഫിൽ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ. തരില്ലെന്ന് പറഞ്ഞാൽ മാത്രമേ മറ്റു സീറ്റുകളെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സംസ്ഥാനത്തെ ഏത് ജില്ലയിൽ സീറ്റ് ലഭിച്ചാലും മത്സരിക്കാൻ യോഗ്യരായ ആളുകൾ എൻസിപിയിലുണ്ടെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

സീറ്റ് ലഭിച്ചാൽ അതിനനുസരിച്ച് ആളുകളെ നിർത്തും. നാല് സീറ്റുകൾ മാത്രമേയുള്ളൂവെന്ന പരിമിതി തങ്ങൾക്കുണ്ട്. അതിലൊന്ന് നഷ്ടപ്പെടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. നാളെയാണ് അന്തിമ ചർച്ച. അതിന് ശേഷം മാത്രമാണ് സീറ്റുകളും സ്ഥാനാർത്ഥികളേയും തീരുമാനിക്കുയുള്ളൂവെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP