Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

കയറ്റാഫീസ് ജംഗ്ഷന് സമീപത്തെ വീട്ടിൽ കൊണ്ടു പോയി പട്ടിക ജാതിക്കാരിയെ പീഡിപ്പിച്ചത് വിവാഹ തലേന്ന്; കല്യാണം കഴിയും വരെ എല്ലാം രഹസ്യമാക്കിയ പെൺകുട്ടി ആദ്യ രാത്രിയിൽ പീഡന വിവരം ഭർത്താവിനോട് പറഞ്ഞത് പൊട്ടിക്കരഞ്ഞ്; കണ്ണൂരിൽ നിന്ന് വർക്കലയിലേക്ക് പരാതി എത്തിയപ്പോൾ നസീബ് അഴിക്കുള്ളിൽ; കേരളത്തെ ഞെട്ടിച്ച് മറ്റൊരു പീഡനം കൂടി

കയറ്റാഫീസ് ജംഗ്ഷന് സമീപത്തെ വീട്ടിൽ കൊണ്ടു പോയി പട്ടിക ജാതിക്കാരിയെ പീഡിപ്പിച്ചത് വിവാഹ തലേന്ന്; കല്യാണം കഴിയും വരെ എല്ലാം രഹസ്യമാക്കിയ പെൺകുട്ടി ആദ്യ രാത്രിയിൽ പീഡന വിവരം ഭർത്താവിനോട് പറഞ്ഞത് പൊട്ടിക്കരഞ്ഞ്; കണ്ണൂരിൽ നിന്ന് വർക്കലയിലേക്ക് പരാതി എത്തിയപ്പോൾ നസീബ് അഴിക്കുള്ളിൽ; കേരളത്തെ ഞെട്ടിച്ച് മറ്റൊരു പീഡനം കൂടി

സ്വന്തം ലേഖകൻ

വർക്കല: വിവാഹത്തലേന്ന് പട്ടികജാതിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായത് യുവതിയുടെ ഭർത്താവിന്റെ ഇടപെടൽ മൂലം. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജങ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബാ(23)ണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് വർക്കല സ്വദേശിനിയായ യുവതിയെ മുൻപരിചയമുണ്ടായിരുന്ന പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കയറ്റാഫീസ് ജങ്ഷനു സമീപത്തുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളഞ്ഞു.

പീഡനം നടന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. അടുത്ത ദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇതോടെ ഭർത്താവ് യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് വർക്കല പൊലീസിൽ പരാതിനൽകിയത്. കയറ്റാഫീസ് ജങ്ഷനു സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ എസ്‌ഐ.മാരായ ശ്യാം, ശശിധരൻ, ജി.എസ്‌ഐ. സുനിൽ എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP