Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയിൽ സംരക്ഷണ കേന്ദ്രങ്ങളിൽ 'ബാഹുബലി'യുടെ തിരക്ക്; മയിലുകൾ ഇണചേരുന്നത് കാണാൻ മലയാളികൾ; മയിലിന്റെ കണ്ണിൽ 'മയിലാട്ടം'

മയിൽ സംരക്ഷണ കേന്ദ്രങ്ങളിൽ 'ബാഹുബലി'യുടെ തിരക്ക്; മയിലുകൾ ഇണചേരുന്നത് കാണാൻ മലയാളികൾ; മയിലിന്റെ കണ്ണിൽ 'മയിലാട്ടം'

പാലക്കാട് :എന്തായാലും മയിലുകളെല്ലാം ഇപ്പോൾ വളരെയേറെ സന്തോഷത്തിലാണ്.മറ്റൊന്നും കൊണ്ടല്ല,അപ്രതീക്ഷിതമായി നല്ല പേരും പെരുമയുമൊക്കെ വന്നു ചേരുമ്പോൾ എങ്ങനെ സന്തോഷിക്കാതിരിക്കും ? ഇത്രയും കാലം ദേശീയ പക്ഷിയെന്നൊക്കെ ഒരു പേരിന് പറയുമെന്നല്ലാതെ ആ 'പോസ്റ്റ് ' കൊണ്ട് യാതൊരു ഗുണവുമില്ലായിരുന്നു.പക്ഷേ,കാര്യങ്ങളുടെ കിടപ്പെല്ലാം മാറിയത് പെട്ടെന്നാണ്.രാജസ്ഥാൻ ജഡ്ജിയുടെ മയിൽ ശാസ്ത്രം പുറത്തുവന്നതോടെ 'ഏതു മയിലിനും ഒരു ദിവസം വരും' എന്നു പറയേണ്ട അവസ്ഥയായി.ജഡ്ജിയുടെ മണ്ടൻ സിദ്ധാന്തം ജഡ്ജിമാരുടെ വില കളഞ്ഞെങ്കിലും മയിലുകളുടെ വില കൂട്ടിയതേ ഉള്ളൂ.

എന്തായാലും മയിലുള്ള സ്ഥലങ്ങളിലൊക്കെ ഇപ്പോൾ നല്ല തിരക്കാണത്രേ.ആൺമയിൽ കരയുന്നുണ്ടോ എന്നറിയാനും കരഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ പിന്നെ പെൺമയിലിന്റെ 'വിശേഷം' അറിയാനുമൊക്കെയാണ് ഈ ജനത്തിരക്കെന്നാണ് റിപ്പോർട്ടുകൾ. മയിലുകൾ ഇണചേരില്ലെന്ന പ്രസ്താവന വിവാദമായതോടെ പാലക്കാട് ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിൽ തിരക്ക് വർധിച്ചിരിക്കുകയാണെന്നാണ് ഇവിടെ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.ദിവസവും പത്തോ ഇരുപതോ സന്ദർശകർ മാത്രം എത്തിയിരുന്ന മയിൽ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജനപ്രവാഹം തന്നെയാണെന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്. ഇപ്പോൾ ദിനംപ്രതി 300 പേർ വരെ ഇവിടെഎത്തുന്നുണ്ടെന്നാണ് വിവരം.

ആൺമയിലുകൾ പെൺമയിലുകളുമായി ഇണ ചേരാറില്ലെന്നും, ആൺമയിലിന്റെ കണ്ണുനീർ കൊണ്ടാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെന്നും, ഇതുകാരണമാണ് ശ്രീകൃഷ്ണൻ തലയിൽ മയിൽപ്പീലി ചൂടുന്നതെന്നുമൊക്കെയായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്രശർമ്മ കണ്ടെത്തിയത്.എന്തായാലും ജഡ്ജിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റിൽ തെരഞ്ഞത് ഇതിനു പിന്നിലെ രഹസ്യം ആയിരുന്നുവത്രേ. ഇതിനൊക്കെ പുറമേ ജഡ്ജിയുടെ പരാമർശത്തിന് ശേഷം ആളുകൾ പ്രത്യേകിച്ച് 'മലയാളികൾ' വിശദമായി തന്നെ മയിലുകളുടെ ജീവിതരീതിയെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും പഠനം നടത്തിയെന്നതിന് തെളിവാണ് പാലക്കാട് ചൂളന്നൂരിലെ മയിൽ സംരക്ഷണ കേന്ദ്രത്തിൽ അനുഭവപ്പെട്ട തിരക്കെന്നാണ് വിലയിരുത്തൽ.എന്തായാലും അപ്രതീക്ഷിതമായി കൈവന്ന സൗഭാഗ്യത്തിൽ സന്തുഷ്ടരാണ് മയിലുകളും.കുറെക്കാലം പശുവിനെയും പോത്തിനെയുമൊക്കെപ്പറ്റി പറഞ്ഞു നടന്നവരൊക്കെ ഇങ്ങോട്ട് വന്ന് കുശലാന്വേഷണം നടത്തുമ്പോൾ മയിലാണെങ്കിൽപ്പോലും പിന്നെ ചിരിക്കാതെന്തു ചെയ്യും???

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP