Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ലാത്ത ആശയം; സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല: പി ഡി ടി ആചാരി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ലാത്ത ആശയം; സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല: പി ഡി ടി ആചാരി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ലാത്ത ആശയമാണെന്ന് ലോക്സഭാ മുൻസെക്രട്ടറി ജനറൽ പിഡിടി ആചാരി. നിലവിലെ സാഹചര്യത്തിൽഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽപല സംസ്ഥാനങ്ങളുടെയും ഭരണം പിരിച്ചുവിടേണ്ടി വരുമെന്നും അത് സാധ്യമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന 'ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം; ഏഴ് പതിറ്റാണ്ടിന്റെ രൂപാന്തരങ്ങൾ' എന്ന മാധ്യമ സെമിനാറിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന അസംബ്ലി പിരിച്ചു വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിനുള്ളത് പോലെ സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്. സംസ്ഥാന അസംബ്ലി പിരിച്ചു വിടാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് അതാത് സംസ്ഥാന സർക്കാരിൽ മാത്രമാണ്. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാനുള്ള ഒരു അധികാരവും കേന്ദ്രസർക്കാരിനില്ല. ആർട്ടിക്കിൾ 356 ഉപയോഗിച്ച് സംസ്ഥാന ഭരണം ഏറ്റെടുക്കുക അസംബ്ലി പിരിച്ചുവിടുക എന്നത് മാത്രമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

എന്നാൽ അതിന് തക്കതായ കാരണമുണ്ടാകണം. ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് ഭരണം നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ കേന്ദ്രസർക്കാരിന് അസംബ്ലി പിരിച്ചുവിടാൻ പറ്റുകയുള്ളൂ. ഫെഡറൽ സംവിധാനം ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്. ഇതിന് കോട്ടം വരുന്ന ഒരു ഭേദഗതിയും കൊണ്ടു വരാൻ പാർലമെന്റിന് അധികാരമില്ല.

ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കാം എന്ന നിർദേശമുള്ളതുകൊണ്ടാകാം പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണക്കത്തിൽ പോലും ഭാരത് എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഭരണഘടന അനുസരിച്ച് ഇന്ത്യ എന്നതാണ് ഈ രാജ്യത്തിന്റെ പേര്. ഒരു രാജ്യത്തിന് ഒരു പേര് മാത്രമാണ് പറ്റൂ. രാജ്യത്തെ എക്സിക്യൂട്ടിവിന്റെ ക്രമാതീതമായ വളർച്ച കാരണം നമ്മുടെ ജനാധിപത്യ വ്യവസ്ഥ ദുർബലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP