Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടാകും; 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും; എവിടെ മത്സരിക്കാനും തയ്യാറെന്ന് വിഷ്ണുനാഥ്

കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടാകും; 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും; എവിടെ മത്സരിക്കാനും തയ്യാറെന്ന് വിഷ്ണുനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്. 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും.

എവിടെ മത്സരിക്കാനും താൻ തയ്യാറാണ്. മൂന്ന് തവണ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും വിഷ്ണുനാഥ് പറഞ്ഞു.

കൊല്ലത്ത് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി ആരായാലും പ്രചാരണത്തിന് ഇറങ്ങും. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാർത്ഥിയാക്കിയാലും വിജയത്തിനായി പ്രവർത്തിക്കും.

ദേശാടന പക്ഷിയാണെന്നുള്ള ആരോപണങ്ങളിൽ അടിസ്ഥാനമില്ല. തനിക്കെതിരെയുണ്ടായ പോസ്റ്റർ പ്രതിഷേധങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കില്ല എന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP