Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്'; അധോലോക രാജാവ് രവി പൂജാരിയെ വിറപ്പിച്ച കഥ പറഞ്ഞ് പൂഞ്ഞാർ സിംഹം; രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു; രവി പൂജാരിയെന്ന് വെളിപ്പെടുത്തിയ ആൾ തന്നോട് പറഞ്ഞു എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന്; അറിയാവുന്ന് ഇംഗ്ലിഷീൽ പൂജാരിയുടെ വാ അടപ്പിച്ചെന്നും പിസി

'നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്'; അധോലോക രാജാവ് രവി പൂജാരിയെ വിറപ്പിച്ച കഥ പറഞ്ഞ് പൂഞ്ഞാർ സിംഹം; രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു; രവി പൂജാരിയെന്ന് വെളിപ്പെടുത്തിയ ആൾ തന്നോട് പറഞ്ഞു എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന്; അറിയാവുന്ന് ഇംഗ്ലിഷീൽ പൂജാരിയുടെ വാ അടപ്പിച്ചെന്നും പിസി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അറസ്റ്റിലായ അധോലോക നേതാവ് രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ വെളിപ്പെടുത്തൽ. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്നു പറഞ്ഞപ്പോൾ താൻ രവി പൂജാരിയാണെന്ന് അയാൾ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ താനും മറുപടി പറഞ്ഞെന്ന് പിസി ജോർജിന്റെ വെളിപ്പെടുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോടാണ് ജോർജ് പൂജാരിയുടെ കോൾ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്.സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരുന്നതിനാൽ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പിസി ജോർജ് പറയുന്നു. പൊലീസ് നിർദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പിസി ജോർജ് പറയുന്നു.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയർന്നുവരുന്നത്. കേസിൽ രവി പൂജാരിയെ പ്രതി ചേർത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി.

അതേ സമയം സെനഗലിൽ പിടിയിലായ രവി പൂജാരിയെ 5 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ രവി പൂജാരി കഴിഞ്ഞത് ആൻണി ഫർണാണ്ടസ് എന്നപേരിലാണ്. മൈസൂരിൽനിന്നാണ് വന്നതെന്നും കമേർഷ്യൽ ഏജന്റാണെന്നുമാണ് അധികൃതരെ അറിയിച്ചിരുന്നത്.

2013 ൽ ഇതിനായി തരപ്പെടുത്തിയ തിരിച്ചറിയൽ കാർഡാണിത്. ഇയാൾ അറസ്റ്റിലായ വിവരം സ്ഥിരീകരിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ഏകദേശം 70ഓളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP