Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണം; വന്യമൃഗങ്ങളിൽ നിന്ന് കർഷകർക്ക് രക്ഷയും വനംവകുപ്പിന് ലാഭവും: ഓസ്‌ട്രേലിയ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചിവിൽക്കുന്ന കാര്യം ഓർമിപ്പിച്ച് പിസി ജോർജ്

വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണം; വന്യമൃഗങ്ങളിൽ നിന്ന് കർഷകർക്ക് രക്ഷയും വനംവകുപ്പിന് ലാഭവും: ഓസ്‌ട്രേലിയ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചിവിൽക്കുന്ന കാര്യം ഓർമിപ്പിച്ച് പിസി ജോർജ്

പാലക്കാട്: കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വിൽക്കണമെന്നു പി.സി. ജോർജ്. വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാനുള്ള ഉപായമെന്ന നിലയിൽ ആണ് പൂഞ്ഞാർ എംഎൽഎയുടെ പ്രസംഗത്തിലെ പരാമർശം. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയയിൽ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാൻ കിട്ടും. വർധിച്ചുവരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണം. ഇത്തരത്തിൽ നടപടി സ്വീകരിച്ചാൽ വനംവകുപ്പിനു ലാഭവും കർഷകർക്കു രക്ഷയും ലഭിക്കും. - പിസി പറയുന്നു.

കേരളത്തിൽ നിയമവ്യവസ്ഥ പാലിക്കുന്നതിനാലാണ് മനുഷ്യർ വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. കാട്ടാനയെ വെടിവച്ചു കൊല്ലണമെന്നു പറയുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകരെ അണിനിരത്തി സർക്കാരിനെക്കൊണ്ടു നടപടി സ്വീകരിപ്പിക്കും. പിണറായി സർക്കാരിനു കീഴിൽ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ട്. ഇതേ രീതിയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകണം. ആരു ഭരിച്ചാലും മലബാർ മേഖലയെ അവഗണിക്കുന്നതാണു പതിവ്. ഈ കുറവ് പരിഹരിക്കണം.- പിസി ജോർജ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP