Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്... മനുഷ്യരല്ലേ..പത്തേക്കറുള്ള കർഷകന് ഇവിടെ കഞ്ഞികുടിക്കാൻ വകയില്ല; ഏത് ഉദ്യോഗസ്ഥനാണേലും 25,000 രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്; ഉദ്യോഗസ്ഥരെ വേദിയിലിരുത്തി ശമ്പള പരിഷ്‌കരണത്തിനെതിരെ പി സി ജോർജ്ജിന്റെ തകർപ്പൻ പ്രസംഗം

എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്... മനുഷ്യരല്ലേ..പത്തേക്കറുള്ള കർഷകന് ഇവിടെ കഞ്ഞികുടിക്കാൻ വകയില്ല; ഏത് ഉദ്യോഗസ്ഥനാണേലും 25,000 രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്; ഉദ്യോഗസ്ഥരെ വേദിയിലിരുത്തി ശമ്പള പരിഷ്‌കരണത്തിനെതിരെ പി സി ജോർജ്ജിന്റെ തകർപ്പൻ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ഈരാറ്റുപേട്ട: സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സർക്കാർ ജീവനക്കാരെന്ന് പി.സി. ജോർജ് തുറന്നടിച്ചു. ഈരാറ്റുപേട്ട ബ്ലോക്കുതല കർഷക സഭയിൽ സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.

' ഇത്രയൊക്കെ ചെയ്തതു പോരാഞ്ഞിട്ട് ഇപ്പോൾ ശമ്പള പരിഷ്‌കരണമെന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാൻ സമ്മതിക്കരുത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ... പത്തേക്കറുള്ള കർഷകന് ഇവിടെ കഞ്ഞി കുടിക്കാൻ വകയില്ല. പിന്നെ ഒടുക്കത്തെ പെൻഷൻ അല്ലേ ഇവർക്ക്.

25,000 രൂപയിൽ കൂടുതൽ എന്തിനാ പെൻഷൻ കൊടുക്കുന്നേ. ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാൻ തുടക്കമിടാൻ പോകുകയാണ്.' പി.സി ജോർജ് പറഞ്ഞു.

സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ.മോഹൻദാസ് ചെയർമാനായി പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷനെ സർക്കാർ നിയമിച്ച പശ്ചാത്തലത്തിലാണ് പി.സിയുടെ വിമർശനം. കമ്മീഷൻ ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നിലവിലെ പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2019 ജൂൺ 30-ന് അവസാനിച്ചിട്ടുണ്ട്. അതിനാൽ 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ശമ്പളം പരിഷ്‌കരിക്കാനാണ് തീരുമാനം. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം എന്ന തത്വമനുസരിച്ചാണ് പുതിയ കമ്മിഷനെ നിയമിച്ചത്.

ഹൈക്കോടതി അഭിഭാഷകനായ അശോക് മാമൻ ചെറിയാൻ, കുസാറ്റിലെ സെന്റർ ഫോർ ബജറ്ററി സ്റ്റഡീസ് ഹോണററി ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ പ്രഫ. എം.കെ. സുകുമാരൻ നായർ എന്നിവരാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷനിലെ അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP