Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുണിവേഴ്സിറ്റിയുടെ ഭൂമി കൈയേറി എ.കെ.ജി സെന്റർ പണിതു; കൈയേറിയ ഭൂമിയിലിരുന്ന് കൈയേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യം; കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പി.സി ജോർജ്

യുണിവേഴ്സിറ്റിയുടെ ഭൂമി കൈയേറി എ.കെ.ജി സെന്റർ പണിതു; കൈയേറിയ ഭൂമിയിലിരുന്ന് കൈയേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യം; കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പി.സി ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പി.സി ജോർജ് രംഗത്ത്. കൈയേറിയ ഭൂമിയിലിരുന്ന് കൈയേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യമാണെന്ന് പി.സി ജോർജ് വ്യക്തമാക്കി. യുണിവേഴ്സിറ്റിയുടെ ഭൂമി കൈയേറി എ.കെ.ജി സെന്റർ പണിതശേഷം അവിടെയിരുന്ന് കായലിലെ സ്ഥലം തോമസ് ചാണ്ടി കൈയേറിയെന്ന് പറയുന്നയാളാണ് കോടിയേരിയെന്ന് പി.സി ജോർജ് വ്യക്തമാക്കി.

ഇപ്പോൾ വിമർശിക്കുന്നവരൊക്കെ തന്നെയാണ് തോമസ് ചണ്ടിയെ എംഎ‍ൽഎയാക്കാൻ വേണ്ടി വോട്ടുതേടി തേരാപാരാ ഓടിനടന്നത്. മാറിമാറി ഭരണത്തിൽ ഇരുന്ന യു.ഡി.എഫും, എൽ.ഡി.എഫും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ല. ഇവിടുത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും വൻ വില വർധനവാണ് ഓരോ ദിവസവും. രണ്ടുരൂപയ്ക്ക് തമിഴ്‌നാട്ടിൽ കിട്ടുന്ന ഇഡലിക്ക് ഇവിടെ എട്ടു മുതൽ 15 രൂപ വരെ നൽകണം. അവിടുത്തെ വിദ്യാർത്ഥികൾക്ക് സൈക്കിളും ലാപ്ടോപ്പുമൊക്കെ സൗജന്യമായി നൽകുന്നു. ഇവിടെ 400 രൂപയ്ക്ക് കിട്ടുന്ന ഒരു ചാക്ക് സിമന്റിന് അവിടെ വെറും 107 രൂപയാണെന്നും പി.സി പറഞ്ഞു. ഇതെല്ലാം കണ്ടിട്ട് തമിഴ്‌നാട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്നഗ്രഹിക്കുകയാണ് കേരളീയർ. എന്നാൽ അഴിമതി രഹിത സംസ്ഥാനമാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും ഇതിനായി നാലാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താനെന്നും പി.സി ജോർജ് വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP