Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമഭേദഗതി ഉൾപ്പെടെ മുസ്ലിം വിരുദ്ധ നിലപാടുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഉദ്ദേശ്യശുദ്ധിയിൽ സംശയം; ആരാധനാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രഫണ്ട് വേണ്ടെന്നുവെയ്ക്കാൻ പത്തനംതിട്ട ജുമാ മസ്ജിദിലെ ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം; ടൂറിസം ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള നിർമ്മിതികൾ വിനോദസഞ്ചാരികൾക്കു കൂടി ഉപയോഗപ്പെടുത്തേണ്ടിവരുമോയെന്ന് ആശങ്കയെന്ന് പള്ളിക്കമ്മറ്റി

പൗരത്വ നിയമഭേദഗതി ഉൾപ്പെടെ മുസ്ലിം വിരുദ്ധ നിലപാടുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഉദ്ദേശ്യശുദ്ധിയിൽ സംശയം; ആരാധനാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രഫണ്ട് വേണ്ടെന്നുവെയ്ക്കാൻ പത്തനംതിട്ട ജുമാ മസ്ജിദിലെ ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം; ടൂറിസം ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള നിർമ്മിതികൾ വിനോദസഞ്ചാരികൾക്കു കൂടി ഉപയോഗപ്പെടുത്തേണ്ടിവരുമോയെന്ന് ആശങ്കയെന്ന് പള്ളിക്കമ്മറ്റി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആരാധനാലയത്തിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായുള്ള കേന്ദ്രഫണ്ട് വേണ്ടെന്നുവെയ്ക്കാൻ പത്തനംതിട്ട ജുമാ മസ്ജിദിലെ ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ സ്പിരിച്വൽ സർക്യൂട്ടിൽ ജുമാ മസ്ജിദിനെ ഉൾപ്പെടുത്തിയിരുന്നു. 72 ലക്ഷം രൂപയാണ് കേന്ദ്രഫണ്ടായി വകയിരുത്തിയത്. ഒന്നാം മോദി സർക്കാരിൽ അൽഫോൻസ് കണ്ണന്താനമായിരുന്നു ടൂറിസം മന്ത്രി. ഈ സമയത്താണ് തുക അനുവദിച്ചത്.

പൗരത്വ നിയമഭേദഗതി ഉൾപ്പെടെ മുസ്ലിം വിരുദ്ധ നിലപാടുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയം ബലപ്പെടുത്തുന്നതായി ജമാഅത്ത് പ്രസിഡന്റ് എച്ച്.ഷാജഹാനും ചീഫ് ഇമാം അബ്ദുൾ ഷുക്കൂർ മൗലവി അൽക്വാസിമിയും പറഞ്ഞു. പദ്ധതിയുടെ നിബന്ധനകളിൽ അവ്യക്തതയുണ്ടെന്നാണ് ജമാഅത്ത് കമ്മിറ്റിയുടെ വിലയിരുത്തൽ. ടൂറിസം ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള നിർമ്മിതികൾ വിനോദസഞ്ചാരികൾക്കുകൂടി ഉപയോഗപ്പെടുത്തേണ്ടിവരുമോയെന്ന സംശയത്തെ തുടർന്നാണ് ഫണ്ട് വേണ്ടെന്ന് വയ്ക്കുന്നത്.

മിനി കോൺഫറൻസ് ഹാൾ, പൂന്തോട്ടം ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിനായാണ് കേന്ദ്രഫണ്ട്. സ്വദേശ് ദർശൻ പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽനിന്ന് അഞ്ച് മുസ്ലിം പള്ളികളാണ് ഉൾപ്പെട്ടിരുന്നത്. പദ്ധതിയുടെ നിബന്ധനകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് കഴിഞ്ഞ ഏപ്രിലിൽ കത്ത് നൽകിയിട്ടും മറുപടി കിട്ടിയിട്ടില്ലെന്ന് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷെയ്ക്ക് പരീത് പറഞ്ഞു. കത്ത് ലഭിച്ചിരുന്നെന്നും ടൂറിസം ഡയറക്ടർക്ക് അത് കൈമാറിയെന്നും ജില്ലാ ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.

ജില്ലയിലെ ഹിന്ദു-മുസ്ലിം-ൈക്രസ്തവ ദേവാലയങ്ങളിൽനിന്നായി 19 എണ്ണമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. വികസനപ്രവർത്തനങ്ങൾക്കായി 10 കോടിയും വകയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP