Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കുവൈറ്റിൽ നിന്ന് വന്ന ഗർഭിണി കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചു; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ

കുവൈറ്റിൽ നിന്ന് വന്ന ഗർഭിണി കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചു; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ

എസ്.രാജീവ്‌

തിരുവല്ല : കുവൈറ്റിൽ നിന്നും യുവതി എത്തിയത് പൂർണ്ണ ഗർഭിണിയായി. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നവജാത ശിശുവിന്റെയും സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ആരോഗ്യ വകുപ്പ്. കുവൈറ്റിൽ നിന്നുമെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന തിരുവല്ല നിരണം തൃക്കപാലീശ്വരം സ്വദേശിനിയായ ഇരുപത്തിയാറുകാരിയാണ് വ്യാഴാഴ്ച ഉച്ചയോടെ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

ഗർഭിണിയായിരിക്കെ നാലു മാസം മുമ്പാണ് യുവതി ഭർത്താവ് ജോലി ചെയ്യുന്ന കുവൈറ്റിലേക്ക് വിസിറ്റിങ് വിസയിൽ പോയത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഒമ്പതാം തീയതി യുവതി കുവൈറ്റിൽ നിന്നും വിമാന മാർഗ്ഗം കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കാർ മാർഗം നിരണത്തെ കുടുംബ വീട്ടിലെത്തിയ യുവതി ക്വാറന്റയിനിൽ പ്രവേശിച്ചു.

11-ാം തീയതി ജനറൽ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ യുവതിയുടെ സ്രവം അന്നു തന്നെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കയിച്ചു. 12-ാം തീയതി ലഭിച്ച പരിശോധനാ റിപ്പോർട്ട് ഫലം പോസിറ്റീവ് ആയതോടെ സ്ഥിരീകരണത്തിനായി ഒരു വട്ടം കൂടി സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ടാം പരിശോധനയുടെ ഫലം കൂടി പോസിറ്റീവ് ആയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായതും പിന്നാലെ കുഞ്ഞിന് ജന്മം നൽകിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP