Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികളുടെ പ്രതിഷേധം; സൗകര്യങ്ങൾ പോരെന്നും പ്രാർത്ഥിക്കാൻ സ്ഥലം വേണമെന്നും ആവശ്യം; തങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും പരാതി

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികളുടെ പ്രതിഷേധം; സൗകര്യങ്ങൾ പോരെന്നും പ്രാർത്ഥിക്കാൻ സ്ഥലം വേണമെന്നും ആവശ്യം; തങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും പരാതി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികളുടെ പ്രതിഷേധം. അധികൃതരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ജില്ലയിൽ ഇന്നലെ 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോവിഡ് കെയർ സെന്ററായ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടു വന്നത്. ഓരോരുത്തരെയായി എത്തിച്ചപ്പോഴേക്കും രാത്രി 10 മണി ആയിരുന്നു. ഇതിന് ശേഷമാണ് ഇവർക്കായി ബെഡ് ഒരുക്കിയത്.

ഈ സമയത്ത് തന്നെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ നാലു മണിക്കൂർ പൂർത്തിയായതിനെ തുടർന്ന് പിപിഇ കിറ്റ് അഴിച്ചു മാറ്റാൻ പോയത്. കുലശേഖരപതിയിൽ നിന്ന് എത്തിച്ച ഒരു സംഘമാണ് ബഹളം തുടങ്ങിയത്. തങ്ങളെ ആരും നോക്കുന്നില്ല, സൗകര്യങ്ങൾ ഒരുക്കുന്നില്ല, നിസ്‌കരിക്കാനുള്ള സ്ഥലമില്ല ഇങ്ങനെ നിരവധി ആരോപണങ്ങൾ ഇവർ ഉന്നയിച്ചു. ഫോണിലൂടെ പുറത്ത് ആരൊയൊക്കെയോ ഇവർ ബന്ധപ്പെട്ടിരുന്നുവെന്നും പറയുന്നു. ചിലരുടെ ആവശ്യം തങ്ങൾക്ക് വീട്ടിൽ പോകണം എന്നായിരുന്നു. വീട്ടിൽ തന്നെ ചികിൽസയിൽ കഴിയാമെന്നും ഇവർ പറയുന്നുണ്ടായിരുന്നു.

ആശുപത്രി അധികൃതർ ഇടപെട്ട് അടിയന്തിരമായി കിടക്കകളും മുറിയും അനുവദിച്ച് നൽകിയതോടെയാണ് ഇവർ അടങ്ങിയത്. വെളിയിൽ നിന്നും കിട്ടിയ നിർദേശത്തിന് അനുസരിച്ചാണ് ഇവർ ബഹളം കൂട്ടിയതെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. സിപിഎം ഏരിയാ നേതാവ് അടക്കമുള്ളവരിൽ നിന്ന് കുലശേഖരപതിയിൽ അതിവേഗത്തിൽ കോവിഡ് പകരുകയാണ്. ഇവരിൽ ഏറെയും മത്സ്യകച്ചവടക്കാരും രാഷ്ട്രീയ പ്രവർത്തകരുമാണ്.

കുമ്പഴ, കുലശേഖരപതി പ്രദേശങ്ങളിൽ ഇവരിൽ നിന്ന് സമ്പർക്കരോഗം വ്യാപകമായിട്ടുണ്ട്. 286 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോൾ 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഇവിടെ നടന്നവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് സാമൂഹിക വ്യാപനത്തിന്റെ വക്കിൽ പത്തനംതിട്ടയെ കൊണ്ടെത്തിച്ചിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP