Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പള്ളിയിലെ പാസ്റ്റർ വീട്ടിൽ എത്തിയത് പനി ബാധിതയായ 19കാരിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടത്താൻ; റൂമിനുള്ളിൽ നടക്കുന്നത് പ്രാർത്ഥനയാണെന്ന് പറഞ്ഞ് പാസ്റ്റർ യോഹന്നാൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പെന്തക്കോസ്തു പാസ്റ്റർക്ക് ജാമ്യം നഷേധിച്ച് കോടതി

പള്ളിയിലെ പാസ്റ്റർ വീട്ടിൽ എത്തിയത് പനി ബാധിതയായ 19കാരിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടത്താൻ; റൂമിനുള്ളിൽ നടക്കുന്നത് പ്രാർത്ഥനയാണെന്ന് പറഞ്ഞ് പാസ്റ്റർ യോഹന്നാൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പെന്തക്കോസ്തു പാസ്റ്റർക്ക് ജാമ്യം നഷേധിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പള്ളിയിലെ പാസ്റ്റർ വീട്ടിൽവന്നത് പനി ബാധിതയായ 19കാരിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടത്താൻ. റൂമിനുള്ളിൽ നടക്കുന്നത് പ്രാർത്ഥനയാണെന്ന് പറഞ്ഞ് പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററായ യോഹന്നാൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ജാമ്യം നഷേധിച്ച് കോടതി. പനി ബാധിതക്ക് രോഗശമനത്തിനായി പ്രാർത്ഥന നടത്തുന്നതിനിടെ മാനഹാനി വരുത്തിയെന്ന കേസിൽ തിരൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പാസ്റ്ററുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

കുറ്റിപ്പുറം പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററായ ഒല്ലൂർ കാവിലേത്ത് ലാൽ യോഹന്നാൻ (53)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ അഞ്ചിന് വൈകീട്ട് അഞ്ചര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പനി ബാധിതയായ പത്തൊമ്പതുകാരിയെ വീട്ടിലെത്തി പ്രാർത്ഥനാ ശുശ്രൂഷ നടത്തുന്നുവെന്ന വ്യാജേന മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മാർച്ച് പത്തിന് കുറ്റിപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അതേസമയം മറ്റൊരു കേസിൽ പ്ലസ്ടു വിദ്യാർത്ഥിനിയായിരിക്കെ തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. വാണിയമ്പലം വാടക ക്വാർട്ടേഴ്സിൽ നെച്ചിക്കാട്ടിൽ നിവാർ (43)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് ബാബു തള്ളിയത്. പട്ടികജാതി വിഭാഗത്തിൽപെട്ട 23കാരിയാണ് പ്രതി തന്നെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പലതവണ പീഡിപ്പിച്ചതായി പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP