Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

കുട്ടികളില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പാസ്റ്റർ വില്യം ജോൺ; യുവതി എതിർത്തിട്ടും ഭർത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി ഭർത്താവും; ചികിത്സയ്ക്ക് എന്ന പേരിൽ എറണാകുളത്ത് എത്തിച്ച് ക്രൂരത; സഹോദരിയുടെ ഇടപെടൽ നിർണ്ണായകമായി; രണ്ട് പേർ അറസ്റ്റിൽ

കുട്ടികളില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പാസ്റ്റർ വില്യം ജോൺ; യുവതി എതിർത്തിട്ടും ഭർത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി ഭർത്താവും; ചികിത്സയ്ക്ക് എന്ന പേരിൽ എറണാകുളത്ത് എത്തിച്ച് ക്രൂരത; സഹോദരിയുടെ ഇടപെടൽ നിർണ്ണായകമായി; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത യുവതിയുടെ ഭർത്താവിനെയും അറസ്റ്റിലായി. ചികിത്സയ്ക്ക് എന്ന പേരിൽ എറണാകുളത്ത് എത്തിച്ച് ആയിരുന്നു ഇരുവരും യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കണമെന്ന് പറഞ്ഞാണ് ഭർത്താവ് പാസ്റ്ററിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിർത്തിട്ടും ഭർത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുക ആയിരുന്നു എന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

പീഡന വിവരം അറിഞ്ഞ സഹോദരിയാണ് ഇവർക്ക് എതിരെ പൊലീസിൽ പരാതിപ്പെട്ടത്. ഇതോടെ ഒന്നാം പ്രതി യുവതിയുടെ ഭർത്താവിനെയും രണ്ടാം പ്രതി പാസ്റ്റർ വില്യം ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP