Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനശതാബ്ദി കടന്നു പോകാൻ ഏറനാട് എക്സ്‌പ്രസ് സ്ഥിരമായി അരമണിക്കൂറിലേറെ പിടിച്ചിടുന്നു; സഹികെട്ട യാത്രക്കാർ ട്രാക്കിലിറങ്ങി ട്രെയിൻ തടഞ്ഞു; പൊലീസ് ഇടപെട്ടു ഏറനാടിനെ ആദ്യം കടത്തിവിട്ടു പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു

ജനശതാബ്ദി കടന്നു പോകാൻ ഏറനാട് എക്സ്‌പ്രസ് സ്ഥിരമായി അരമണിക്കൂറിലേറെ പിടിച്ചിടുന്നു; സഹികെട്ട യാത്രക്കാർ ട്രാക്കിലിറങ്ങി ട്രെയിൻ തടഞ്ഞു; പൊലീസ് ഇടപെട്ടു ഏറനാടിനെ ആദ്യം കടത്തിവിട്ടു പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു

ആലപ്പുഴ: തുറവൂറിൽ യാത്രക്കാർ ജനശതാബ്ദി ട്രെയിൻ തടഞ്ഞു. ജനശതാബ്ദി കടന്നു പോകാൻ ഏറനാട് എക്സ്‌പ്രസ് സ്ഥിരമായി അരമണിക്കൂറിലേറെ പിടിച്ചിടുന്നതിൽ സഹികെട്ടാണു യാത്രക്കാർ ട്രാക്കിലിറങ്ങി ട്രെയിൻ തടഞ്ഞത്.

നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ് പിടിച്ചിട്ട് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി കടത്തി വിടുന്നതു പതിവായതോടെയാണു യാത്രക്കാർ പ്രതിഷേധമുയർത്തിയത്. ആലപ്പുഴ തുറവൂർ സ്റ്റേഷനിൽ ഏറനാട് എക്സപ്രസിലെ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് റെയിൽവേ അധികൃതരും പൊലീസും യാത്രക്കാരുമായി ചർച്ച നടത്തി. ഏറനാട് എക്സ്‌പ്രസ് പിടിച്ചിടുന്ന വിഷയം മേലധികാരികളെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പുനൽകി. ഇതേതുടർന്ന് 10.30ഓടെ ഇതുവഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

പുലർച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിന് വേണ്ടി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാർ പറയുന്നു. പാളത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഏറനാട് എക്സ്പ്രസ് ചേർത്തല സ്റ്റേഷനിലെത്തിയത്. തുടർന്ന് ട്രെയിൻ ജനശതാബ്ദിക്ക് കടന്നുപോകാനായി തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതിൽ രോഷാകുലരായാണു ഏറനാട് എക്സ്പ്രസിലെ യാത്രക്കാർ ജനശതാബ്ദി തടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP