Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കനത്തമഴയിലും വിശ്വാസികൾ പരുമലയെ ഭക്തി സാന്ദ്രമാക്കി; വിശ്വാസസാഗരമായി പദയാത്രാ സംഘങ്ങൾ ഒഴുകിയെത്തി; പെരുന്നാൾ ഇന്ന് സമാപിക്കും

കനത്തമഴയിലും വിശ്വാസികൾ പരുമലയെ ഭക്തി സാന്ദ്രമാക്കി; വിശ്വാസസാഗരമായി പദയാത്രാ സംഘങ്ങൾ ഒഴുകിയെത്തി; പെരുന്നാൾ ഇന്ന് സമാപിക്കും

പരുമല: കനത്തമഴയിലും ഇടമുറിയാതെ എത്തിയ വിശ്വാസികൾ പരുമലയെ ഭക്തി സാന്ദ്രമാക്കി. ഇന്നലെ രാത്രിയോടെ നടന്ന റാസയിൽ പൊൻ വെള്ളി കുരിശുകളും മുത്തുക്കുടകളും കൊടിയും കത്തിച്ച മെഴുകുതിരികളുമേന്തി ആയിരങ്ങൾ അണിനിരന്നു. പെരുന്നാൾ ഇന്ന് സമാപിക്കും. പടിഞ്ഞാറേ കുരിശടിയിലെത്തി വടക്കുഭാഗത്തെ കുരിശടി വഴി റാസ രാത്രി ഒൻപതരയോടെ പള്ളിയിൽ പ്രവേശിച്ചു. റാസയ്ക്കു മുൻപ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വ് നൽകി.

തോമസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ ക്ലീമീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. സഖറിയാസ് മാർ അപ്രേം, ഡോ. ഏബ്രഹാം മാർ സെറാഫിം, മാത്യസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ ദീയസ്‌കോറോസ്, യാക്കോബ് മാർ ഏലിയാസ്, ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ വിശ്വാസികളെ ആശീർവദിച്ചു. ഇന്ന് രാവിലെ 8.30ന് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 12ന് എംജിഒസിഎസ്എം സമ്മേളനം.

Stories you may Like

പരിശുദ്ധ പരുമല തിരുമേനിയുടെ 114ാം ഒാർമപ്പെരുന്നാളിനോടനുബന്ധിച്ചു വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പദയാത്രാ സംഘങ്ങൾ എത്തിച്ചേർന്നു. വടക്കൻ ഭദ്രാസനങ്ങളായ സുൽത്താൻ ബത്തേരി, മലബാർ, കുന്നംകുളം, തൃശൂർ, അങ്കമാലി, കൊച്ചി, കണ്ടനാട് എന്നിവിടങ്ങളിലെ വിവിധ പള്ളികളിൽ നിന്നുള്ള പദയാത്രാ സംഘങ്ങൾ രാവിലെ തന്നെ എത്തിയിരുന്നു. രാത്രിയോടെ കോട്ടയം, ഇടുക്കി, നിലയ്ക്കൽ, നിരണം, ചെങ്ങന്നൂർ, തുമ്പമൺ, അടൂർകടമ്പനാട്, മാവേലിക്കര, കൊട്ടാരക്കരപുനലൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽനിന്നുള്ള പദയാത്രകൾ എത്തി.

ബാഹ്യ കേരള ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികൾ ട്രെയിൻ മാർഗം തിരുവല്ല, ചെങ്ങന്നൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ എത്തി പദയാത്രയായി പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിച്ചേർന്നു.പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്ര ഇന്നലെ വൈകിട്ട് എത്തിയിരുന്നു. ജീവിച്ചിരിക്കുമ്പോൾ അനുഷ്ഠിച്ച ത്യാഗമാണ് പരുമല തിരുമേനിയെ പരിശുദ്ധനാക്കിയതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. സഖറിയാസ് മാർ അന്തോണിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, സഭാ അൽമായ ട്രസ്റ്റി എം.ജി. ജോർജ് മൂത്തൂറ്റ്, വീണാ ജോർജ് എംഎൽഎ, സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, ടി.എം. ഏബ്രഹാം കോറെപ്പിസ്‌കോപ്പ, ഫാ. ഗീവർഗീസ് പൊന്നോല, ഫാ. എം.സി. പൗലോസ് എന്നിവർ പ്രസംഗിച്ചു.

മലങ്കര ഒാർത്തഡോക്‌സ് സഭ വിവാഹ സഹായ വിതരണ സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.ഡോ. യൂഹാനോൻ മാർ തേവോദോറസ് അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, എം.ജി. ജോർജ് മുത്തൂറ്റ്, ഡോ. ജോർജ് ജോസഫ്, ഫാ. ഐപ്പ് പി.സാം, ഡോ. മാത്യു ജേക്കബ്, ജേക്കബ് തോമസ് അരികുപുറം, കോശി ഉമ്മൻ, റോണി വർഗീസ്, സണ്ണി പുഞ്ചമണ്ണിൽ എന്നിവർ പ്രസംഗിച്ചു. 70 പേർക്കാണ് വിവാഹ സഹായം നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP