Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരുമല പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പദയാത്ര ഇത്തവണയില്ല; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

പരുമല പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പദയാത്ര ഇത്തവണയില്ല; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പരുമല പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പദയാത്ര ഇത്തവണയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പെരുന്നാളുമായി ബന്ധപ്പെട്ട് ഒക്ടോബർ 26 മുതൽ നവംബർ രണ്ടുവരെ നടക്കുന്ന ചടങ്ങുകളിൽ വിശ്വാസികളുടെ പങ്കാളിത്തം 50 ആയി പരിമിതപ്പെടുത്തും. പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോരക്കച്ചവടം, വ്യാപാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കും. വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് കോവിഡ് സ്ക്രീനിങ്‌ ടെസ്റ്റ് നടത്താൻ പള്ളിയധികൃതരെ ചുമതലപ്പെടുത്തി. എംഎൽഎ.മാരായ മാത്യു ടി.തോമസ്, സജി ചെറിയാൻ, തിരുവല്ല സബ്കളക്ടർ ചേതൻകുമാർ മീണ എന്നിവർ ഓൺലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP