Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

കൃഷ്ണകുമാർ കുടുംബത്തിൽ നിന്നും ഒരാൾ ബിഗ് ബോസിലെത്തുമെന്ന പ്രചാരണം; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ബിഗ് ബോസിനുണ്ടാവില്ലെന്ന് വ്യക്തമാക്കി ദിയയും ഇഷാനിയും

കൃഷ്ണകുമാർ കുടുംബത്തിൽ നിന്നും ഒരാൾ ബിഗ് ബോസിലെത്തുമെന്ന പ്രചാരണം; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ബിഗ് ബോസിനുണ്ടാവില്ലെന്ന് വ്യക്തമാക്കി ദിയയും ഇഷാനിയും

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ലോക്ക്ഡൗണും വന്നതോടെ നേരിട്ട പ്രതിസന്ധികളെ ചലച്ചിത്ര ലോകം മെല്ലെ അതിജീവിക്കുകയാണ്.  കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണമടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു. സിനിമാ താരങ്ങളും തിരക്കിലേക്ക് മാറുകയാണ്.

സിനിമാ മേഖല പ്രതിസന്ധിയിൽ ആയ ആ വേളയിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരങ്ങളൊക്കെയും. ലോക്ക്ഡൗൺ കാലഘട്ടത്തിലടക്കം തങ്ങളുടെ സമയം രസകരമായി വിനിയോഗിച്ച നടൻ കൃഷ്ണകുമാറും കുടുംബവും പ്രേക്ഷക ശ്രദ്ധയിൽ നിരവധി തവണയെത്തിയിരുന്നു.

ഈ വീട്ടിലെ പുതിയ തലമുറയിലെ രണ്ടു പേര് സിനിമയിൽ മുഖം കാണിച്ചു കഴിഞ്ഞിരുന്നു; മൂത്ത മകൾ അഹാനയും ഇളയ മകൾ ഹൻസികയും. മൂന്നാമത്തെയാൾ ഇഷാനിയുടെ ആദ്യ സിനിമ 'വൺ' ഷൂട്ടിങ് തുടങ്ങി റിലീസ് ചെയ്യും എന്ന നിലയിൽ എത്തിയപ്പോഴാണ് പ്രതിസന്ധി ഘട്ടം രൂക്ഷമായി എങ്ങും അടച്ചുപൂട്ടലുകൾ ഉണ്ടായത്

ബിഗ് ബോസ് മൂന്നാം സീസൺ മലയാളത്തിൽ തുടങ്ങുന്നു എന്ന് വാർത്ത വന്നതിനു പിന്നാലെ, കൃഷ്ണകുമാർ കുടുംബം അതുമായി ബന്ധപ്പെട്ട് ചർച്ചകളിൽ ഇടം നേടിയിരുന്നു. ഈ വീട്ടിലെ രണ്ടുപേർ ബിഗ് ബോസ് വീട്ടിൽ എത്തുന്നു എന്ന തരത്തിൽ ആണ് സോഷ്യൽ മീഡിയ ചർച്ച പൊടിപൊടിച്ചത്

നേരത്തെ നടിയും ഗായികയുമായ റിമി ടോമി ബിഗ് ബോസിൽ എത്തും എന്ന് വാർത്ത ഉണ്ടായെങ്കിലും റിമി അത് നിഷേധിച്ച് രംഗത്തു വരികയായിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച റിമി പിന്നീട് ആ പോസ്റ്റ് പിൻവലിച്ചു. പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ കുടുംബവും രംഗത്തെത്തിയത്.

സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയപ്പോൾ പോലും ചോദ്യം ഉണ്ടായ സാഹചര്യത്തിലാണ് രണ്ടാമത്തെ മകൾ ദിയ കൃഷ്ണ യൂട്യൂബ് വീഡിയോ വഴി വിശദീകരണം നൽകിയത്. ദിയയും ഇളയ സഹോദരി ഇഷാനിയും ബിഗ് ബോസിൽ പങ്കെടുക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന വാർത്ത

ദിയയോ ഇഷാനിയോ ബിഗ് ബോസിൽ ഉണ്ടാവില്ല. തങ്ങളുടെ ദൈനം ദിന കാര്യങ്ങളുമായി സജീവമായ സ്ഥിതിക്ക് ഇതിനായി ചിലവഴിക്കാൻ സമയമില്ല എന്ന് ദിയ വ്യക്തമാക്കുന്നു. സിനിമ അല്ലെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർമാരായും പ്രോഡക്റ്റ് പ്രൊമോട്ടർമാരായും ഇവർ തിരക്കിലാണ്

അഹാന കൃഷ്ണയുടേതായി രണ്ടു ചിത്രങ്ങളാണുള്ളത്. അടി, നാൻസി റാണി തുടങ്ങിയ ചിത്രങ്ങളിലാണ് അഹാന വേഷമിടുന്നത്. ഇതിൽ ദുൽഖർ നിർമ്മിക്കുന്ന 'അടി' ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു.
ഇവരുടെ അച്ഛൻ കൃഷ്ണകുമാർ സീരിയൽ ഷൂട്ടിങ്ങുമായി തിരക്കിലുമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP