Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസിന്റെ മാരക സ്ലീപ്പർ സെല്ലായി പ്രവർത്തിച്ച ബിരിയാണി ഹംസയ്ക്ക് പരോൾ; കോടതി അനുവദിച്ചത് ആറുമണിക്കൂർ; കനത്ത സുരക്ഷയിൽ തലശേരിയിലെ വീട്ടിലെത്തിച്ചത് മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ

ഐഎസിന്റെ മാരക സ്ലീപ്പർ സെല്ലായി പ്രവർത്തിച്ച ബിരിയാണി ഹംസയ്ക്ക് പരോൾ; കോടതി അനുവദിച്ചത് ആറുമണിക്കൂർ; കനത്ത സുരക്ഷയിൽ തലശേരിയിലെ വീട്ടിലെത്തിച്ചത് മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദ കേസിൽ കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന തലശ്ശേരിയിലെ അറബി ഹംസ എന്ന ബിരിയാണി ഹംസ മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ തലശ്ശേരിയിലെത്തി. കോടതി നൽകിയ ആറ് മണിക്കൂർ പരോളിലാണ് കനത്ത സുരക്ഷയിൽ തലശ്ശേരി ചിറക്കര സീതിസാഹിബ് റോഡിലെ വീട്ടിലെത്തിച്ചത്. കഴിഞ്ഞ രാത്രി തലശ്ശേരി സബ്ജയിലിൽ പാർപ്പിച്ച ശേഷമാണ് ഇയാളെ വീട്ടിൽ കൊണ്ടുവന്്‌നത്. വൈകിട്ട് നാല് മണിവരെയുള്ള പരോൾ സമയത്തിന് ശേഷം നിക്കാഹിൽ പങ്കെടുത്ത ബിരിയാണി ഹംസയെ തിരിച്ച് കൊണ്ടു പോയി. അറേബ്യൻ വിഭവങ്ങളുടെ അതുല്യ പാചകക്കാരനായ ഹംസയെ ബിരിയാണി ഹംസ എന്നും അറബ് വേഷത്തിൽ കഴിയുന്നതിനാൽ അറബി ഹംസ എന്നുമാണ് തലശ്ശേരിയിൽ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യ സൂത്രധാരനെന്ന് തെളിവ് ലഭിച്ചതോടെയാണ് മറ്റ് അഞ്ച് പേർക്കൊപ്പം ഹംസയെ എൻ.ഐ. എ പിടികൂടിയത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആമീർ പദവിയിലെത്തുക എന്നതാണ് ഹംസയുടെ പ്രധാന ലക്ഷ്യം. അതിനു വേണ്ടി ഇന്ത്യയിൽ നിന്നും കൂടുതൽ ആളുകളെ ഇസ്ലാമിക് സ്റ്റേറ്റ്സിൽ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഹംസക്ക് കൂട്ടാളിയായി തലശ്ശേരി കോടതിക്ക് സമീപത്തെ സൈനാഫിൽ മനാഫ് റഹ്മാനും ഉണ്ടായിരുന്നു. മാതൃരാജ്യത്തോട് യുദ്ധം ചെയ്ത് പ്രത്യേക ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഐ.സിസിൽ പരിശീലനം തേടി ഇന്ത്യയിൽ എത്തുന്നവരുടെ പദ്ധതി. ഇത്തരക്കാർക്ക് ക്ലാസുകളെല്ലാം ലഭിക്കുന്നത് ബഹ്റിനിലാണെന്ന് ഹംസ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബഹ്റിനിൽ 20 വർഷക്കാലം ഹോട്ടലിൽ കുക്കായിരുന്ന ഹംസ അവിടെ വച്ചാണ് താലിബാൻ ഹംസ എന്ന പേരിലറിയപ്പെട്ടിരുന്നത്. ഈ പേര് അന്തസ്സിന്റെ അടയാളമായി ഹംസ കൊണ്ടു നടക്കുകയായിരുന്നു. ഓസ്ട്രേലിയയും സ്വിറ്റ്സർലന്റും സന്ദർശിച്ച ഹംസ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യങ്ങളായ സിറിയിലേക്കോ അഫ്ഗാനിലേക്കോ ഒരിക്കൽ പോലും പോയിരുന്നില്ല. മതകാര്യങ്ങളിൽ പാണ്ഡിത്യമുള്ള ഹംസ അറബി, ഉറുദു, എന്നീ ഭാഷകളിൽ പ്രാവീണ്യനായിരുന്നു. മനാമയിലെ അൽ-അൻസാർ എന്ന സ്ഥലത്തു വച്ചാണ് ഐസിസുകാർക്ക് പരിശീലനം ലഭിക്കുന്നതെന്നും ഹംസ നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

താലിബാൻ ഹംസയെന്നറിയപ്പെടുന്ന 57കാരന് അന്വേഷണ സംഘത്തോട് ആവർത്തിച്ച് പറയാനുണ്ടായിരുന്നത് ഐ.എസ് പോലുള്ള സംവിധാനം ലോകത്ത് അനിവാര്യമാണെന്നാണ്. ഐ.എസിനെ പറ്റി മേന്മകളായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് വരെ ഹംസ പറഞ്ഞത്.
റിക്രൂട്ട്‌മെന്റ് സംഭവങ്ങളിൽ പങ്ക് വ്യക്തമാകാതിരുന്നതിനാൽ ഹംസ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യമായ തെളിവിനായി എൻ.ഐ.എയും പൊലീസും രഹസ്യാന്വേഷ വിഭാഗങ്ങളും കാത്തിരിക്കുകയായിരുന്നു. നിരവധി ഐ.എസ് റിക്രൂട്ട്മെന്റ് സംഭവങ്ങളിൽ ഹംസയുടെ പങ്ക് പൊലീസിന് വ്യക്തമായിട്ടുണ്ട്. നിരവധി ഞെട്ടിക്കുന്ന വിവരങ്ങളും ഇയാളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. കണ്ണൂരിൽ നിന്ന് പോയ 15 പേരും ഹംസയുമായി ബന്ധപ്പെട്ടാണ് റിക്രൂട്ട് ചെയ്തിരുന്നത്. ഇനിയും റിക്രൂട്ട്‌മെന്റ്ിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ശേഷം ഐ.എസിലേക്ക് കടക്കുകയായിരുന്നു ഹംസയുടെ പദ്ധതി.

നാട്ടിൽ ബിരിയാണി ഹംസയെന്ന് വിളിച്ചിരുന്നെങ്കിലും താലിബാൻ ഹംസ എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിന് നേതൃത്വം കൊടുക്കുന്ന പല നേതാക്കളും ഹംസയുടെ അടുത്ത പരിചയക്കാരാണ്. 20 വർഷത്തിലധികം വിവിധ ഗൾഫ് രാജ്യങ്ങളിൽ മാറി മാറി താമസിച്ചിരുന്നപ്പോഴാണ് ഇവരുമായി ഹംസ ബന്ധം സ്ഥാപിക്കുന്നത്. മുമ്പ് താലിബാൻ, അൽഖാഇദ എന്നിവയിൽ ആകൃഷ്ടനാവുകയും ഇവയുടെ ആശയപ്രചാരകനാകുകയും ചെയ്തിരുന്നു ഹംസ. 2014ൽ ഇസ്ലാമിക്ക് സ്റ്റേറ്റ് നിലവിൽ വന്നതോടെ അൽഖാഇദയുടെ പല ഘടകങ്ങളും ഐ.എസിൽ ലയിക്കുകയും നേതാക്കളിൽ പലരും ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഐ.എസ് ആശയങ്ങൾ ഹംസയെയും സ്വാധീനിച്ചു. ഇക്കാര്യങ്ങൾ എൻ.ഐ.എ, ഐ.ബി വൃത്തങ്ങളോട് ചോദ്യം ചെയ്യലിൽ ഹംസ സമ്മതിച്ചിട്ടുണ്ട്.

ഗൾഫിലുള്ളപ്പോൾ ഐ.എസിന്റെ ജിഹാദി ആശയങ്ങളും കുഫർ ബിൻ താഗൂത്ത്, ശിർക്ക് തുടങ്ങിയ ആശയങ്ങൾ നിരവധി മലയാളി യുവാക്കളിൽ കുത്തിവെച്ചിരുന്നു. ബഹ്റൈൻ കേന്ദ്രീകരിച്ചായിരുന്നു ഏറെക്കാലം ഹംസയുടെ പ്രവർത്തനങ്ങൾ. ബഹ്റൈനിലെ സലഫി സെന്ററിലെ പ്രവർത്തകനും നിത്യ സന്ദർശകനായിരുന്നു ഹംസ. മലപ്പുറം വണ്ടൂർ സ്വദേശി മുഹദ്ധിസ് അടങ്ങുന്ന അഞ്ചംഗ സംഘം ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്നവരായിരുന്നു. സിറിയയിലെത്തിയ ഇവർ കൊല്ലപ്പെട്ടതായി മുഹദ്ധിസിന്റെ സഹോദരൻ വീട്ടുകാരെ നാല് മാസം മുമ്പ് അറിയിച്ചിരുന്നു. ഇത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിലേക്ക് പോയ യുവാക്കൾ ഹംസയിൽ നിന്നും സ്വാധീനിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. കൊണ്ടോട്ടി, വടകര, കണ്ണൂർ സ്വദേശികളും ബഹ്റൈനിൽ നിന്ന് സിറിയയിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം കാറ്ററിങ് ജീവനക്കാരാണ്. ബഹ്‌റൈൻ സംഘത്തിൽപ്പെട്ടവർ കൊല്ലപ്പെട്ട വിവരം ഹംസ നേരത്തെ തന്നെ അറിഞ്ഞിരുന്നുവത്രെ.

പാചക ജോലി നന്നായി അറിയാവുന്ന ഹംസ ബഹ്റൈനിൽ സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നയാളാണ്. ഇവിടെ വച്ചാണ് യുവാക്കളിൽ ജിഹാദി ആശയം കുത്തിവെച്ചിരുന്നത്. ബഹ്‌റൈൻ വഴി നിരവധി യുവാക്കൾ ഐ.എസിൽ പോയതായാണ് വിവരം. ഐ.എസ് മേഖലയിൽ നടക്കുന്ന സംഭവങ്ങൾ ഹംസ കൃത്യമായി അറിഞ്ഞിരുന്നു. സിറിയ, അഫ്ഗാൻ മേഖലയിലുള്ളവരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യക്കാരടക്കമുള്ള ജിഹാദി ആശയക്കാരുമായി വലിയ ശൃംഖല ഉണ്ടാക്കിയ ശേഷമാണ് ഒരു വർഷം മുമ്പ് ഹംസ നാട്ടിലേക്ക് മടങ്ങിയത്. കണ്ണൂരിൽ നിന്നു പോയവരെ ശമീറുമായി ചേർന്ന് റിക്രൂട്ട്‌മെന്റ് നടത്തിയതും ഹംസയാണ്. കണ്ണൂരിൽ 16 പേർക്കെതിരെയാണ് നിലവിൽ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP