Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം നിയമിച്ച ആരാച്ചാർമാരാണ് പരിയാരം മെഡി.കോളേജിനെ നിയന്ത്രിക്കുന്നത്; അടിമുടി കെടുകാര്യസ്ഥതയും അഴിമതിയും; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

സിപിഎം നിയമിച്ച ആരാച്ചാർമാരാണ് പരിയാരം മെഡി.കോളേജിനെ നിയന്ത്രിക്കുന്നത്; അടിമുടി കെടുകാര്യസ്ഥതയും അഴിമതിയും; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

രഞ്ജിത്ത് ബാബു

പരിയാരം: കോൺഗ്രസ് നേതാവ് കെ.എം.പ്രകാശന്റെ മരണത്തിലടക്കം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതരുടെ കെടുകാര്യസ്ഥതയെയും അഴിമതിയെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. സിപിഎം നിയമിച്ച ആരാച്ചാർമാരാണ് സർക്കാർ ഏറ്റെടുത്ത ശേഷവും പരിയാരം മെഡി.കോളേജിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ ഗവ.മെഡി.കോളേജിലെ കെടുകാര്യസ്ഥതക്കെതിരെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം മെഡി.കോളേജി നെക്കുറിച്ചുണ്ടായ വലിയ സങ്കൽപ്പം ഓരോ ദിവസവും തകർന്നു കൊണ്ടിരിക്കുകയാണ്. ഒരു ജീവൻ രക്ഷിക്കാൻ അവസാന ശ്വാസം വരെ ശ്രമിക്കുന്നവരാണ് സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ എന്നാണ് ഞാൻ പറയാറുള്ളത്. എന്നാൽ ചേര പിടുത്തക്കാരെ കാണുന്ന ചേര ഓടുന്നത് പോലെയാണ് പരിയാരത്തെക്കുറിച്ച് പറയുമ്പോൾ രോഗികൾ കാണിക്കുന്നത്. ഷുഹൈബിനെയും ടി പി യയും കൃപേഷിനെയും ശരത് ലാലിനെയും കൊന്നവരുടെ കൈകളിലാണ് ഇപ്പോഴും പരിയാരം എന്നാണ് പൊതുജനം ഇപ്പോഴും കരുതുന്നത്. ഒരു പരിധിവരെ അതും ശരിയാണ്. കെ എം പ്രകാശൻ മാരകമായ വേദനയോടെയാണ് വന്നത്. ഹൃദയാലയത്തിൽ വന്ന രോഗിയെ മിനിറ്റുകൾക്കകം വെന്റിലേറ്ററിലേക്ക് വിടണമായിരുന്നു.

ഹൃദയാലയത്തിൽ എപ്പോഴും ഒരു പ്രൊഫസറുടെ സേവനം വേണം. ഇവിടെ അങ്ങനെ ഒന്നുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം.ഗവൺമെന്റ് ഏറ്റെടുത്ത് ഒരു വർഷമാകാറായിട്ടും ഇതിനെ സർക്കാർ ആശുപത്രിയാണെന്ന വിശ്വാസം ജനങ്ങൾക്കില്ല. കുറേ സിപിഎം ക്രിമിനലുകളുടെ ഇടത്താവളമാണ് പരിയാരം മെഡിക്കൽ ഗവൺമെന്റ് കോളേജ്.അവന് അടുത്ത ക്വട്ടേഷൻ കിട്ടുന്നത് വരെ ഉള്ള താവളമാണ് ഇത്. സിപിഎം നിയമിച്ച ആരാച്ചാർമാരാണ് പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജിനെ നിയന്ത്രിക്കുന്നത്. സർക്കാർ ഏറ്റെടുത്ത ശേഷവും പരിയാരത്ത് സ്വാശ്രയ ഫീസാണ് വാങ്ങുന്നത്. എന്ന് പറഞ്ഞാൽ മാനേജ്‌മെന്റ് തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മന്ത്രിക്ക് ഒരു വിലയുമില്ല. മന്ത്രി അടിയിൽ ഒപ്പിട്ടു കൊടുക്കുക മാത്രമാണ്. സിപിഎം നേതൃത്വം പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ്. പരിയാരം മെഡിക്കൽ കോളേജിലെ തൻ പ്രമാണിത്തം, അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. അതല്ലാതെ കെ എം പ്രകാശന് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെപിസിസി നിർവ്വാഹക സമിതി അംഗം എം പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉപവാസം അനുഷ്ടിക്കുന്ന ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, പ്രൊഫ. എ ഡി മുസ്തഫ, എം നാരായണൻകുട്ടി, അഡ്വ.മാർട്ടിൻ ജോർജ്ജ്, എം പി ശ്രീധരൻ, അഡ്വ. സോണി സെബാസ്റ്റ്യൻ, പി ടി മാത്യു, എം പി മുരളി, രജനി രമാനന്ദ്, കെ ബ്രിജേഷ് കുമാർ, ജോഷി കണ്ടത്തിൽ, പി മുഹമ്മദ് ഷമ്മാസ് എന്നിവർ സംസാരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP