Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പഴയ രസ്‌നയല്ല, പുതിയ സാക്ഷി; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം ഇപ്പോൾ കുട്ടികളും കുടുംബവുമായി ഇങ്ങനെയാണ്

പഴയ രസ്‌നയല്ല, പുതിയ സാക്ഷി; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം ഇപ്പോൾ കുട്ടികളും കുടുംബവുമായി ഇങ്ങനെയാണ്

മറുനാടൻ മലയാളി ബ്യൂറോ

ഒരുകാലത്ത് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്‌ന. ആറാം ക്ലാസ് മുതൽ അഭിനയ രംഗത്തെത്തിയ രസ്‌ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനിൽ അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്‌ന ഇന്നില്ല. പകരം സാക്ഷിയാണ്. പുതിയ പേരും സ്വീകരിച്ച് പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് പഴയ രസ്‌ന ഇപ്പോൾ. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത രസ്‌ന അഭിനയം നിർത്തി എന്ന് പറയാനാകില്ല എന്ന് വ്യക്തമാക്കുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് രസ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോൾ അഭിനയത്തിനെപ്പറ്റി ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം അത്രയും തിരക്കാണ് എന്ന് സാക്ഷി പറയുന്നു. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ. എൽ കെ ജി കാരിയായ ദേവനന്ദയുടെയും, ഏഴുമാസക്കാരനായ വിഘ്നേഷിന്റെയും. അവരുടെ വളർച്ച ഇങ്ങനെ ആസ്വദിച്ചു കാണുകയാണ് ഞാൻ. ഏട്ടൻ ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്. മാത്രമല്ല അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ട്- സാക്ഷി പറയുന്നു. ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ', പഴയ കുസൃതി ചിരിയോടെ രസ്‌ന പറയുന്നു.

Stories you may Like

താൻ സീരിയലുകളിൽ അഭിനയിക്കുമ്പോൾ ഇന്നത്തെപോലെ സിനിമയും സീരിയലും ഒരേ പോലെ കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു എന്നും താരം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സീരിയൽ താരങ്ങളോട് എല്ലാവർക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു എന്നും സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ കുറിച്ച് താരം പറയുന്നു.

ചോക്ലേറ്റ് കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിൽ രസ്‌ന അഭിനയിച്ചിട്ടുണ്ട്. 6-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി രസ്‌ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളായിരുന്നു ആദ്യ തട്ടകം. അതിനുശേഷം നിരവധി വേഷങ്ങൾ രസ്‌നയുടെ കൈയിൽ ഭദ്രമായി. അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് രസ്‌ന മലയാളം ടി വി. പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം വളരുന്നത്. തുടർന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പർ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എൻട്രി. ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP