Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചു; മൂന്ന് വയസുകാരൻ കട്ടിലിൽ മൂത്രമൊഴിച്ചതിന് ക്രൂര മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വന്നത് നെഞ്ച് പിളർക്കുന്ന കഥകൾ; ഇവരെ പിടികൂടിയത് അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചു; മൂന്ന് വയസുകാരൻ കട്ടിലിൽ മൂത്രമൊഴിച്ചതിന് ക്രൂര മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വന്നത് നെഞ്ച് പിളർക്കുന്ന കഥകൾ; ഇവരെ പിടികൂടിയത് അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

ആർ.പീയൂഷ്

പത്തനാപുരം : പന്ത്രണ്ട് വയസുകാരിയേയും മൂന്ന് വയസുകാരനേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ. പുന്നല കരിമ്പാലൂർ ആർഷ ഭവനിൽ ഷിബു (42) ശ്രീലത (38) എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത് ശാരീരമാസകലം മുറുവുകളുള്ള ആർഷയും മൂന്ന് വയസുകാരൻ അശ്വനും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

ഷിബുവിന്റെ ആദ്യ ഭാര്യ അജിത മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇളയകുട്ടിയെ പ്രസവിച്ച് എട്ടാം ദിവസമായിരുന്നു മരണം. തുടർന്ന് ശ്രീലതയുമായി പ്രണയത്തിലായ ഷിബു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. പ്രവാസിയായ ഭർത്താവിനെ ഉപേക്ഷിച്ചാണ് ശ്രീലത ഷിബുവിനൊപ്പം താമസമാരംഭിച്ചത്. കുട്ടികളെ മർദ്ദിക്കുന്നതും പാചകം ഉൾപ്പെടെ വീട്ടുവേലകൾ ചെയ്യിക്കുന്നതും പതിവായിരുന്നത്രേ.മൂന്ന് വയസുകാരനായ ഇളയ കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചതിനും മർദ്ദിച്ചിരുന്നു.

ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ആർഷയുടെ ശരീര ഭാഗങ്ങളിൽ അടിച്ചതിന്റെയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും നിരവധി പാടുകളുണ്ട് . പിതാവ് ഷിബു കഴിഞ്ഞ ദിവസം വിറക് കൊള്ളി കൊണ്ട് അർഷയെ അടിക്കുന്നത് നാട്ടുകാരും കണ്ടിരുന്നു. കുരുന്നുകൾക്ക് നേരെയുള്ള ക്രൂരത അയൽവാസികൾ ഇവരുടെ അമ്മൂമ്മ ലളിതയെ അറിയിക്കുകയായിരുന്നു. അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് ടീച്ചറോട് നിരവധി തവണ മർദ്ദന വിവരത്തെ പറ്റി പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലന്നും ആക്ഷേപമുണ്ട്.

ആദ്യ ഭർത്താവിന്റെ വസ്തു വകകൾ കൈവശപ്പെടുത്തിയതിന്റെ പേരിൽ ശ്രീലതയെക്കതിരെ പരാതിയുണ്ട് . ഗൾഫിലായിരുന്ന ഷിബു ഇന്നലെ തിരിച്ച് പോകാനിരിക്കെയാണ് അറസ്റ്റ്. സർക്കിൾ ഇൻസ്‌പെക്ടർ എം. അൻവർ, എസ്‌ഐ പുഷ്പകുമാർ , എസ്‌ഐ ജോസഫ് ലിയോൺ എന്നിവരുടെ നേത്യത്ത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് . സംഭവത്തിൽ ബാലവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP