Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ആറുവയസ്സുകാരിയോട് മാതാപിതാക്കളുടെ ക്രൂരത; മദ്യലഹരിയിൽ മാതാവ് കുട്ടിയുടെ കണ്ണിൽ മുളക് തേച്ചു; അച്ഛനും അമ്മയും ഉപദ്രവിക്കാറുണ്ടെന്ന കുട്ടിയുടെ മൊഴിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസ്

ആറുവയസ്സുകാരിയോട് മാതാപിതാക്കളുടെ ക്രൂരത; മദ്യലഹരിയിൽ മാതാവ് കുട്ടിയുടെ കണ്ണിൽ മുളക് തേച്ചു; അച്ഛനും അമ്മയും ഉപദ്രവിക്കാറുണ്ടെന്ന കുട്ടിയുടെ മൊഴിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട്: മദ്യലഹരിയിൽ ആറുവയസ്സുകാരിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത. കാസർകോടിന്റെ മലയോരമായ വെസ്റ്റ് എളേരി പറമ്പയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാതാവ് ആറുവയസ്സുകാരി മകളുടെ കണ്ണിൽ മുളകുതേച്ച് ദേഹോപദ്രവമേൽപ്പിച്ചു. പറമ്പ അങ്കണവാടിക്കടുത്ത് തമ്പിയുടെ ഭാര്യ ഉഷയാണ് മദ്യലഹരിയിൽ മകളോട് ക്രൂരതകാട്ടിയത്. അച്ഛൻ തമ്പിയും ഉപദ്രവിക്കാറുള്ളതായി കുട്ടി മൊഴിനൽകി. വീട്ടിൽനിന്നു രക്ഷപ്പെട്ട് അയൽവീട്ടിൽ അഭയംതേടിയ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വാറ്റുചാരായത്തിനായി വീട്ടിൽ ആളുകൾ വരുന്നതും മദ്യലഹരിയിൽ മാതാപിതാക്കൾ പതിവായി ഉപദ്രവിക്കുന്നതും കുട്ടി അധികൃതർക്ക് മുമ്പിൽ വെളിപ്പെടുത്തി. കുട്ടിയുടെ പരാതിയിൽ മാതാപിതാക്കൾക്കെതിരേ കേസെടുത്തു. സുരക്ഷിതമായ വീടോ മറ്റ് സൗകര്യങ്ങളോ ഇവർക്കില്ല. കുട്ടിയുടെ 12 വയസ്സുള്ള സഹോദരി ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. വീട്ടിലെ പരാധീനതയറിഞ്ഞ് മുന്നുവർഷം മുമ്പാണ് കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. വീട്ടിൽ പോവില്ലെന്നും ചേച്ചിയോടൊപ്പം താമസിപ്പിക്കണമെന്നുമാണ് കുട്ടി ആവശ്യപ്പെട്ടത്. അതനുസരിച്ച് കുട്ടിയെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

രണ്ട് മാസം മുമ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് അധികാരികൾ ഇവിടം സന്ദർശിച്ചിരുന്നു. കുട്ടിക്കുവേണ്ട സംരക്ഷണം നൽകുമെന്ന് രക്ഷിതാക്കൾ അന്ന് ഉറപ്പുനൽകിയിരുന്നു. ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ കെ.വി. ലിഷ, ജില്ലാ ശിശുവികസന ഓഫീസിലെ സാമൂഹിക പ്രവർത്തകൻ ബി. അശ്വിൻ, കൗൺസിലർ അനു അബ്രഹാം, ജാഗ്രതാ സമിതിയംഗം മാലതി, പ്രൊമോട്ടർ വി.കെ. അജയൻ പാരാലീഗ് വൊളന്റിയർ കെ. മഹേശ്വരി എന്നിവർ വീട് സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP