Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ പൂരം ഉപേക്ഷിച്ചിട്ടും കൊടിയേറ്റം നടത്തുമെന്ന നിലപാടിൽ പാറമേക്കാവ് ദേവസ്വം; ലോക്ഡൗൺ നിയമം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ്

തൃശൂർ പൂരം ഉപേക്ഷിച്ചിട്ടും കൊടിയേറ്റം നടത്തുമെന്ന നിലപാടിൽ പാറമേക്കാവ് ദേവസ്വം; ലോക്ഡൗൺ നിയമം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂരമില്ലെങ്കിലും കൊടിയേറ്റം നടത്താനൊരുങ്ങി പാറമേക്കാവ്. തൃശൂർ പൂരം വേണ്ടെന്നു വെച്ചിട്ടും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ് വിഭാഗത്തിന്റെ തീരുമാനം. ഈ മാസം 26നാണ് കൊടിയേറ്റം. അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊടിയേറ്റം നടത്തും. ചടങ്ങിൽ അഞ്ചിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കില്ല.

എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തൂവെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്തുമെന്നാണ് സൂചന. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങലിലും കൊടിയേറുന്നതോടെയാണ് തൃശൂർ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂർണമായി ഒഴിവാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് പാറമേക്കാവിന്റെ തീരുമാനം. അതേസമയം, കൊടിയേറ്റത്തിന് കൂടുതൽ ആളുകളെത്തിയാൽ പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ നിയമനടപടി നേരിടേണ്ടി വരും. ലോക്ഡൗൺ നിയമം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP