Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി പാറയ്ക്കൽ അബ്ദുള്ള; ചാനലുകൾ വാർത്തയാക്കിയത് എഡിറ്റുചെയ്ത വീഡിയോയുമായി; പ്രസംഗത്തിന്റെ പുതിയ വീഡിയോയുമായി ഫേസ്‌ബുക്കിൽ പ്രതികരണം

കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി പാറയ്ക്കൽ അബ്ദുള്ള; ചാനലുകൾ വാർത്തയാക്കിയത് എഡിറ്റുചെയ്ത വീഡിയോയുമായി; പ്രസംഗത്തിന്റെ പുതിയ വീഡിയോയുമായി ഫേസ്‌ബുക്കിൽ പ്രതികരണം

തിരുവനന്തപുരം: നാദാപുരത്തെ മുസ്‌ളീം ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യണമെന്ന് താൻ ആഹ്വാനം ചെയ്തതായി വന്ന വാർത്തകൾ നിഷേധിച്ച് ലീഗ് നേതാവും എംഎൽഎയുമായ പാറക്കൽ അബ്ദുള്ള. ദുബായ് കെഎംസിസി വേദിയിൽവച്ച് അബ്ദുള്ള ഇത്തരമൊരു ആഹ്വാനം നടത്തിയെന്നാണ് കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ.

അസ്ലമിന്റെ കാപാലികനെ മാത്രം കൊന്നാൽ പോരെന്നും ലീഗ് പ്രവർത്തകനെ കൊന്ന എസ്ഡിപിഐ പ്രവർത്തകരേയും വകവരുത്തണമെന്നും അബ്ദുള്ള ആഹ്വാനം ചെയ്‌തെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ചാനലുകളിലും കഴിഞ്ഞദിവസം വൻ വാർത്തയായി. എന്നാൽ തന്റെ പ്രസംഗത്തിലെ ഒരുഭാഗം അടർത്തിമാറ്റി താൻ പറഞ്ഞതിന് നേരെ വിപരീതമായ മട്ടിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബ്ദുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അസ്ലം കൊല്ലപ്പെട്ടതിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.

നാദാപുരത്തെ അസഌമിന്റെ ഘാതകരെ കൊല്ലാത്തതെന്തേ എന്നു ചോദിച്ച് പ്രകോപിപ്പിച്ച് നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന സുടാപ്പികളോട് അങ്ങനെ ഞങ്ങൾ പകരത്തിനു പകരം കൊല്ലുകയാണെങ്കിൽ ആദ്യം കൊല്ലേണ്ടത് സുടാപ്പികൾ കൊന്ന നസ്‌റുദ്ദീന്റെ ഘാതകരായ സുടാപിക്കളെ അല്ലേ എന്നാണ് ചോദിച്ചത്. ലീഗിന് കഴിയാഞ്ഞിട്ടല്ല.

പക്ഷേ, നാട്ടിൽ കൊലപാതകവും കലാപവും അല്ല സമാധാനമാണ് വേണ്ടതെന്നും അതുകൊണ്ട് അത്തരം പ്രവൃത്തികൾ ചെയ്യില്ലെന്നുമാണ് ഞാൻ പറഞ്ഞത്. ഇതിനെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ദീർഘമായ പ്രസംഗത്തിൽ നിന്ന് ചെറിയഭാഗം അടർത്തിമാറ്റി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബ്ദുള്ള പോസ്റ്റിൽ പറയുന്നു.

പൊന്നുമോൻ മരിച്ച് പോയത് എന്തിനു വേണ്ടിയാണ്. എസ്ഡിപിഐക്കാർ എന്ന് പറയുന്ന കാപാലികർ എന്തിനു വേണ്ടി കൊന്നു അവനെ എന്ന് നിങ്ങൾ ചിന്തിക്കണം. ഓനെ കൊല്ലണ്ടെ? അസ്ലമിന്റെ കാപാലികനെ മാത്രം കൊന്നാൽ മതിയോ? ഇവനീം കൊല്ലണ്ടേ? ആദ്യം കൊല്ലേണ്ടത് ആരെയാ? എന്താ എസ്ഡിപിഐക്കാരനെ കൊല്ലാൻ മുസ്ലിംലീഗുകാരനെന്താ വിഷമം ഉണ്ടായിട്ടാ?

പ്രവർത്തകന്മാർക്ക് എന്ത് വിഷമം ഉണ്ടായിട്ടാ. എസ്ഡിപിഐക്കാരനെ കൊല്ലാൻ നമുക്കെന്താ പ്രയാസമുണ്ടോയെന്നും പ്രസംഗത്തിനിടെ അബ്ദുള്ള ചോദിച്ചതായും വേദിയിൽ നിന്നുണ്ടായ ഇടപെടലിനെത്തുടർന്നാണ് അബ്ദുള്ള പ്രസംഗം പിന്നീട് മയപ്പെടുത്തിയതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് തന്റെ പ്രസംഗത്തിന്റെ മറ്റൊരു വീഡിയോ സഹിതം പാറക്കൽ അബ്ദുള്ള വിശദീകരണവുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP