Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

പാനൂർ ബോംബ് സ്‌ഫോടന കേസ് എൻ ഐ എ അന്വേഷിക്കണം; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സത്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസി വരണമെന്നും രമേശ് ചെന്നിത്തല

പാനൂർ ബോംബ് സ്‌ഫോടന കേസ് എൻ ഐ എ അന്വേഷിക്കണം; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സത്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസി വരണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാനൂർ ബോംബ് സ്‌ഫോടനക്കേസ് കേന്ദ്ര ഏജൻസിയായ എൻ ഐ എ അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസിലുൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനാൽ കേന്ദ്ര ഏജൻസി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂയെന്നും അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്‌ഫോടനക്കേസുകൾ സ്വഭാവികമായും തീവ്രവാദസ്വഭാവമുള്ള കാര്യങ്ങൾ അന്വേഷിക്കുന്ന എൻ ഐ എ പോലുള്ള ഏജൻസികളാണ് ഏറ്റെടുക്കേണ്ടത്. പാനൂരിലെ ബോംബ് സ്‌ഫോടനവും കൊലപാതകവും പൊലീസ് അന്വേഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ആലപ്പുഴ കരിയിലക്കുളങ്ങരയിലെ ഐ.എൻ.ടി.യു.സി. പ്രവർത്തകൻ സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സി പി എം.ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾ സംസ്ഥാനത്ത് തടസ്സമില്ലാതെ തുടരുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP