Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാനൂരിൽ സി.പി.എം പ്രകടനത്തിനു നേരേ ബോംബേറ് ; സിഐ.യും എസ് ഐയും ഉൾപ്പടെ 14 പേർക്ക് പരിക്കേറ്റു; സ്ഥലത്ത് സംഘർഷാവസ്ഥ; പാനൂരിലും സമീപ പഞ്ചായത്തിലും നാളെ സി.പി.എം ഹർത്താൽ

പാനൂരിൽ സി.പി.എം പ്രകടനത്തിനു നേരേ ബോംബേറ് ; സിഐ.യും എസ് ഐയും ഉൾപ്പടെ 14 പേർക്ക് പരിക്കേറ്റു; സ്ഥലത്ത് സംഘർഷാവസ്ഥ; പാനൂരിലും സമീപ പഞ്ചായത്തിലും നാളെ സി.പി.എം ഹർത്താൽ

കണ്ണൂർ: പാനൂരിൽ സി.പി.എം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ സിഐയും എസ് ഐയും ഉൾപ്പെടെ 14 പേർക്കു പരുക്ക്. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണു ബോംബേറുണ്ടായത്. പരുക്കേറ്റ സി.പി.എം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പാനൂർ ഏരിയാ പരിധിയിൽ തിങ്കളാഴ്ച ഹർത്താൽ നടത്തും. പാനൂർ നഗരസഭയിലും കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, ചൊക്ലി, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെയും ബസ് സർവീസിനെയും ഒഴിവാക്കിയിട്ടുണ്ട്.

ജനരക്ഷായാത്രയ്ക്ക്ു ശേഷം ഇവിടൈ സി.പി.എം - ബിജെപി തർക്കം പതിവായിരുന്നു. ഇരുവിഭാഗങ്ങളുടേയും ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതിനെ ചൊല്ലി ചെറിയ തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. സി.പി.എം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികളും സംഘാടക സമിതി ഓഫിസും തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനു നേരെയാണ് അക്രമമുണ്ടായത്. ബോംബേറിനു ശേഷമുണ്ടായ കല്ലേറിലാണ് പൊലീസിന് പരിക്കേറ്റത്.

ബോംബേറിൽ മുഖത്തും കഴുത്തിനും കൈക്കും പരുക്കേറ്റ പുത്തൂർ ലോക്കൽ കമ്മിറ്റിയംഗം ഇ.എം.അശോകൻ, കുന്നുമ്മൽ ബ്രാഞ്ച് സെക്രട്ടറി പി.ഭാസ്‌കരൻ, അമ്പൂന്റെപറമ്പത്ത് ചന്ദ്രൻ, കാട്ടിൽപറമ്പത്ത് മോഹനൻ, കെ.പി.സുധാകരൻ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോംബേറിൽ പരുക്കേറ്റ സിഐ എം.കെ.സജീവ്, എസ്‌ഐ പ്രകാശ്, സിപിഒമാരായ ശ്രീജിത്ത്, ഷിബു എന്നിവരെ പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐ പിന്നീട് പ്രഥമ ശ്രുശ്രൂഷയ്ക്കു ശേഷം സംഭവസ്ഥലത്ത് തിരിച്ചെത്തി ക്രമസമാധാനപാലനത്തിനു നേതൃത്വം നൽകി. ജാഥയുടെ മുൻനിരയിലുണ്ടായിരുന്ന കുന്നോത്തുപറമ്പ് പഞ്ചായത്ത് അംഗം എൻ.അനിൽകുമാർ, പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത് തുടങ്ങിയവർക്കും പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരാണ് പ്രകടനത്തിനു നേരെ ബോംബെറിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP