Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീടും കടകളുമെല്ലാം തകർത്ത് അരി തിന്നുന്ന അരിക്കൊമ്പൻ അടക്കം പത്ത് ആനകളുടെ കൂട്ടം; ജനവാസ മേഖല വിട്ട് പത്തേക്കർ ഭാഗത്തേക്ക് ആനകൂട്ടം നീങ്ങിയത് ആശ്വാസം; പന്നിയാറിൽ ഭീതി തുടരുമ്പോൾ

വീടും കടകളുമെല്ലാം തകർത്ത് അരി തിന്നുന്ന അരിക്കൊമ്പൻ അടക്കം പത്ത് ആനകളുടെ കൂട്ടം; ജനവാസ മേഖല വിട്ട് പത്തേക്കർ ഭാഗത്തേക്ക് ആനകൂട്ടം നീങ്ങിയത് ആശ്വാസം; പന്നിയാറിൽ ഭീതി തുടരുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ബിഎൽറാം പ്രദേശത്ത് തമ്പടിച്ച് , ഭീതി പരത്തിയിരുന്ന ആനക്കൂട്ടത്തെ തുരത്തുന്നതിനുള്ള ആർ ആർ ടി ദൗത്യസംഘത്തിന്റെ നീക്കം ഫലം കണ്ടുതുടങ്ങി. ആനക്കൂട്ടം ഇപ്പോൾ ജനവാസമേഖല വിട്ട് പത്തേക്കർ ഭാഗത്തേയ്ക്ക് മാറിയിട്ടുണ്ടെന്നും ഉൾക്കാട്ടിലേയ്ക്ക് കയറ്റിവിടുന്നതിന് ശ്രമം തുടരുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറയിച്ചു.

ഒരാഴ്ചയോളമായി പന്നിയാർ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ആനക്കൂട്ടം എത്തിയിരുന്നു. പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു. നാട്ടുകാർ അരിക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടുകൊമ്പനാണ് റേഷൻകട തകർത്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 

വീടും കടകളുമെല്ലാം തകർത്ത് അരി തിന്നുന്ന രീതി തുടർന്നുവരുന്നതിനാലാണ് ഈ ആനയെ നാട്ടുകാർ അരിക്കൊമ്പൻ എന്ന് വിളിച്ച് തുടങ്ങിയതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെയും ഇന്നുമായി ബിഎൽറാം പ്രദേശത്ത് അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു.പ്രദേശവാസികളായ ബെന്നി,ഷൺമുഖവേൽ എന്നിവരുടെ വീടുകൾക്കാണ് ആനആക്രണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.

വീടുകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് വനംവകുപ്പധികൃതർ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഇന്നലെ പുലർച്ചെയാണ് ബെന്നിയുടെ വീട് തകർത്തത്.ഷീറ്റ് മേഞ്ഞവീടിന്റെ ഒരുവശത്തെ ഭിത്തി ആന തള്ളി മറിച്ചിടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഷൺമുഖവേലിന്റെ വീടിന്റെ ഒരു ഭാഗം ആന തകർത്തത്.പിടിയും കുഞ്ഞുങ്ങളും ഉൾപ്പെടെ 10 ആനകളാണ് കൂട്ടത്തിലുള്ളത്.കൂട്ടം നിലയുറപ്പിച്ചിരുന്ന ഏലക്കാടിന് സമീപപ്രദേശങ്ങളിലായിട്ടാണ് അരിക്കൊമ്പനും ചുറ്റിക്കറങ്ങിയിരുന്നത്.

ഇതിനിടെ പ്രദേശത്തെ സ്ഥിരം ശല്യക്കാരായ അരിക്കൊമ്പൻ ,ചക്കക്കൊമ്പൻ,മുറിവാലൻ കൊമ്പൻ എന്നീ ആനകളെ ഇവിടെ നിന്നും മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് കാര്യമായി തന്നെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിന്റെ സാധ്യതകൾ സംബന്ധിച്ച് പഠിച്ചുവരികയാണെന്നാണ് അറിയുന്നത്.ആനകളെക്കുറിച്ചുള്ള വിവശേഖരണത്തിനാണ് ഇപ്പോൾ മുൻഗണന നൽകയിട്ടുള്ളത്.ഇതിനുശേഷം ഏറ്റവും അപകടകാരിയായ ആനയെയായിരിക്കും ഇവിടെ നിന്നും ആദ്യം പിടകൂടുക എന്നാണ് സൂചന.മുന്നാർ മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ഉന്നതങ്ങളിൽ നിന്നും നിർദ്ദേശം എത്തിയതായും അറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP