Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പങ്കജാക്ഷിയമ്മയെ തേടി ദേശിയ അംഗീകാരം എത്തിയപ്പോഴും മൂഴിക്കൽ വീട്ടിലേക്ക് എത്താൻ നല്ല വഴിപോലും ഇല്ല; പാലത്തടിയിൽ തീർത്ത പാവകളുമായി പാരീസ് വരെ പറന്ന പങ്കജാക്ഷിയമയുടെ വീട്ടിലെത്താൻ നടപ്പ് ചില്ലറയൊന്നുമല്ല

പങ്കജാക്ഷിയമ്മയെ തേടി ദേശിയ അംഗീകാരം എത്തിയപ്പോഴും മൂഴിക്കൽ വീട്ടിലേക്ക് എത്താൻ നല്ല വഴിപോലും ഇല്ല; പാലത്തടിയിൽ തീർത്ത പാവകളുമായി പാരീസ് വരെ പറന്ന പങ്കജാക്ഷിയമയുടെ വീട്ടിലെത്താൻ നടപ്പ് ചില്ലറയൊന്നുമല്ല

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: അന്യംനിന്നു പോകുമായിരുന്ന നോക്കുവിദ്യ പാവകളി എന്ന കലാരൂപം സംരക്ഷിക്കുകയും തലമുറകൾക്കു കൈമാറുകയും ചെയ്ത പങ്കജാക്ഷിയമ്മയെ തേടി ഒടുവിൽ ദേശിയ പുരസ്‌ക്കാരം വരെ എത്തി. എന്നാൽ ഇല്ലായ്മയുടെ നടുവിലാണ് ഈ കുടുംബം കഴിയുന്നത്. പങ്കജാക്ഷിയമ്മയുടെ മൂഴിക്കൽ വീട്ടിലേക്കു എത്തണമെങ്കിൽ നല്ലവഴി പോലുമില്ല.

മോനിപ്പള്ളി ദേവി ക്ഷേത്രത്തിൽ നിന്നു മീറ്ററുകൾ അകലെയാണു മൂഴിക്കൽ വീട്. മോനിപ്പള്ളി ഇലഞ്ഞി റോഡിൽ നിന്നു വീതി കുറഞ്ഞ ഉപറോഡിലേക്കു പ്രവേശിച്ചാൽ കുറെ ദൂരം വാഹനത്തിൽ പോകാം. ഉപറോഡിന്റെ നല്ലൊരു ഭാഗം പൊതുവഴി. പക്ഷേ ഇവിടെ നിന്ന് മൂഴിക്കൽ വീട്ടിലേക്കു എത്തണമെങ്കിൽ വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കണം.

മകൾ എം.എസ്.രാധാമണി, കൊച്ചുമകൻ രഞ്ജിത്ത്, കൊച്ചുമകൾ രഞ്ജിനി എന്നിവർക്കു ഒപ്പമാണ് താമസം. രാധാമണി കൂലിപ്പണിചെയ്തു കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ പ്രധാന ആശ്രയം. രഞ്ജിത്തിനും ചെറിയ ജോലിയുണ്ട്. മുത്തശ്ശിയുടെ ശിക്ഷണത്തിൽ നിന്നു നോക്കുവിദ്യ പാവകളി പഠിച്ച രഞ്ജിനി വിവിധ സ്ഥലങ്ങളിൽ അവതരണത്തിനു പോകുന്നുണ്ട്. അതിൽ നിന്നു ലഭിക്കുന്ന വരുമാനവും ചെറുതാണ്. പടി കടന്നെത്തിയ പത്മശ്രീ പുതിയൊരു ലോകം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

പലത്തടിയിൽ തീർത്ത പാവകളുമായി പങ്കജാക്ഷിയമ്മ പാരീസിൽ വരെ പോയെങ്കിലും ഇല്ലായ്മകൾക്ക് നടുവിലാണ് ഈ കുടുംബം. മൂഴിക്കൽ വീട്ടിലേക്കു അഭിനന്ദന പ്രവാഹമാണ്. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു ഈ കുടുംബം. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം മൂഴിക്കൽ വീട്ടിൽ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP