Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളേജ് വക റബ്ബർ തോട്ടത്തിൽ അഗ്നിബാധയുണ്ടായി; രക്ഷാപ്രവർത്തനത്തിന് പോകാൻ അമിത വേഗതയിൽ അദ്ധ്യാപകൻ കാറെടുത്തു; നിയന്ത്രണം വിട്ട് ഇടിച്ചു തെറുപ്പിച്ചത് മൂന്ന് വിദ്യാർത്ഥിനികളെ; പന്തളം എൻ എസ് എസ് പോളിടെക്‌നിക് കാമ്പസിലെ അപകടം ഇങ്ങനെ

കോളേജ് വക റബ്ബർ തോട്ടത്തിൽ അഗ്നിബാധയുണ്ടായി; രക്ഷാപ്രവർത്തനത്തിന് പോകാൻ അമിത വേഗതയിൽ അദ്ധ്യാപകൻ കാറെടുത്തു; നിയന്ത്രണം വിട്ട് ഇടിച്ചു തെറുപ്പിച്ചത് മൂന്ന് വിദ്യാർത്ഥിനികളെ; പന്തളം എൻ എസ് എസ് പോളിടെക്‌നിക് കാമ്പസിലെ അപകടം ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ കാമ്പസ് ദുരന്തത്തിന്റെ പേടിപ്പിക്കുന്ന ഓർമ വിട്ടു മാറും മുമ്പ് വീണ്ടും മറ്റൊന്നു കൂടി. പന്തളം പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്‌നിക്കിൽ അദ്ധ്യാപകൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി മൂന്നു വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ 10.30 നാണ് സംഭവം.

സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളായ എം. ശിൽപ, ശ്രുതി മോഹൻ, അശ്വതി എന്നിവർക്കാണ് പരുക്ക്. ഇവരെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അദ്ധ്യാപകൻ പ്രദീപ്കുമാർ ഓടിച്ച കാറാണ് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്.

കോളജിൽ നടന്നു കൊണ്ടിരുന്ന കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് അമിതവേഗതയിലെത്തിയ കാർ ഇടിച്ചു കയറിയത്. കോളജിന്റെ വക റബർ തോട്ടത്തിൽ അഗ്‌നിബാധയുണ്ടായെന്ന സന്ദേശത്തെ തുടർന്ന് അവിടേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രദീപ്കുമാർ വാഹനം എടുത്തത്. അമിതവേഗതയിലാണ് വാഹനം പുറത്തേക്ക് വന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കാമ്പസിന്റെ നടുമുറ്റത്താണ് ദുരന്തം ഉണ്ടായത്. അതേസമയം, അടിയന്തര സാഹചര്യം കണക്കിലെടുത്താണ് അദ്ധ്യാപകൻ അമിതവേഗതയിൽ വണ്ടി ഓടിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

കേസിന്റെ ഗൗരവം ഇല്ലാതാക്കാൻ പൊലീസിനെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. അദ്ധ്യാപകൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് എന്ന് അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP