Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ ദത്തുനൽകൽ: ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഇന്ന് റിപ്പോർട്ട് നൽകും; തുടർനടപടി സാമൂഹ്യക്ഷേമ നീതി ഡയറക്ടർ കൈക്കൊള്ളും

പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ ദത്തുനൽകൽ: ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഇന്ന് റിപ്പോർട്ട് നൽകും; തുടർനടപടി സാമൂഹ്യക്ഷേമ നീതി ഡയറക്ടർ കൈക്കൊള്ളും

കോഴിക്കോട്: വയനാട്ടിൽ പനമരത്ത് പീഡനത്തിനിരയായി പ്ലസ്ടു വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയെ ദത്തു നൽകാനുള്ള നടപടി ആരംഭിച്ച സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഷീബ മുംതാസ് ഇന്ന് റിപ്പോർട്ട് നൽകും.

ശിശുക്ഷേമ സമിതിയും പെൺകുട്ടിയെ പ്രസവ ശുശ്രൂഷയ്ക്കായി പാർപ്പിച്ച പുനരധിവാസ കേന്ദ്രവും പ്രസവത്തിനായി പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയും നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണു സാമൂഹിക നീതി ഡയറക്ടർക്കു സമർപ്പിക്കുക.

തുടർന്ന് ഇതു വകുപ്പിന്റെ ലീഗൽ ഓഫിസർ പരിശോധിച്ച ശേഷം തുടർ നടപടികളുടെ കാര്യത്തിൽ തീരുമാനമെടുക്കും. കൂടാതെ വകുപ്പ് തുടരന്വേഷണവും നടത്തും. 2016 ഒക്ടോബർ മൂന്നിനാണു 19 വയസ്സായെന്നു കാണിച്ചു പെൺകുട്ടിയെ നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

ഡിസംബർ 28ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് പുനരധിവാസ കേന്ദ്രം നൽകിയ അപേക്ഷ പ്രകാരം ഈ മാസം രണ്ടിന് ദത്തു നൽകൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. സംഭവം വിവാദമായതോടെ ദത്തു നൽകൽ നടപടി നിർത്തി വയ്ക്കാൻ ശിശുക്ഷേമ സമിതി അധ്യക്ഷ നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP