Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പ മണൽ കടത്ത് അഴിമതി: വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ വിജിലൻസ് കോടതിയിൽ; ഹർജി തള്ളണമെന്നും സർക്കാർ; ഹർജിയിൽ 26ന് വിധി പറയും

പമ്പ മണൽ കടത്ത് അഴിമതി: വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ വിജിലൻസ് കോടതിയിൽ; ഹർജി തള്ളണമെന്നും സർക്കാർ; ഹർജിയിൽ 26ന് വിധി പറയും

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: പമ്പയിൽ നിന്നും നിയമവിരുദ്ധമായി മണൽ കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സംഭവത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വിജിലൻസ് ലീഗൽ അഡൈ്വസർ ബോധിപ്പിച്ചത്. ഹർജിയിൽ ഓഗസ്റ്റ് 26ന് കോടതി വിധി പറയും.

അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത വകുപ്പ് 17 എ പ്രകാരം വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമുള്ളത് വിജിലൻസിന് നേരിട്ടു ലഭിക്കുന്ന പരാതിയിലുള്ള അന്വേഷണത്തിനാണ്. എന്നാൽ കോടതിയിൽ സമർപ്പിക്കുന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും ചെന്നിത്തല കോടതിയിൽ വാദിച്ചു. അപ്രകാരം സംഭവിച്ചാൽ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ബോധിപ്പിച്ചു.

അതേ സമയം ഹർജിയെ ശക്തമായി എതിർത്ത് സർക്കാർ രംഗത്ത് വരികയായിരുന്നു. ഹർജിക്കാരന്റെ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയെങ്കിലും സർക്കാർ അനുമതി നിഷേധിച്ചതായും അതിനാൽ സർക്കാർ അനുമതിയില്ലാത അന്വേഷണം നടത്താനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയിൽ ബോധിപ്പിച്ചു. മണൽ കടത്തിൽ സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടം ഉണ്ടായതായി വ്യക്തമല്ലെന്നും വിജിലൻസ് നിലപാടെടുത്തു. ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളണമെന്നും ബോധിപ്പിക്കുകയായിരുന്നു.

2018 ലെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞ 90,000 ഘനമീറ്റർ മണൽ നിയമം ലംഘിച്ച് നീക്കം ചെയ്യാൻ പത്തനംതിട്ട ജില്ലാ കളക്ടർ അഴിമതിയിലൂടെ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയെന്നാണ് പരാതി. വനം വകുപ്പിന്റെ ഉടമസ്ഥതയിലും കൈവശത്തിലും സൂക്ഷിപ്പിലും നടത്തിപ്പിലും അധീനതയിലും ഉള്ള മണൽ നീക്കം ചെയ്യാൻ ഉത്തരവിടാൻ ജില്ലാ കളക്ടർക്ക് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കളക്ടർക്കും സ്വകാര്യ കമ്പനിക്കും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ഹർജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP