Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പ ഡാമിന്റെ ഷട്ടർ അടയ്ക്കുന്നത് ജലനിരപ്പ് അപ്പർക്രസ്റ്റ് നിലയിലേക്കു കൊണ്ടു വന്നതിന് ശേഷം മാത്രമെന്ന് ജില്ലാ കലക്ടർ; നടപടി കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ

പമ്പ ഡാമിന്റെ ഷട്ടർ അടയ്ക്കുന്നത് ജലനിരപ്പ് അപ്പർക്രസ്റ്റ് നിലയിലേക്കു കൊണ്ടു വന്നതിന് ശേഷം മാത്രമെന്ന് ജില്ലാ കലക്ടർ; നടപടി കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പാ ഡാമിലെ ജലനിരപ്പ് അപ്പർക്രസ്റ്റ് നിലയിലേക്കു താഴ്‌ത്തിയ ശേഷമേ ഷട്ടറുകൾ അടയ്ക്കുകയുള്ളെന്ന് ജില്ലാ കലക്ടർ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഇന്നലെ 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ടിലാണ് ഡാം തുറന്നു വിടാൻ തീരുമാനിച്ചത്.

സാധാരണ റെഡ് അലർട്ടായ 984.5 ഉം അതിനു ശേഷം ഉള്ള 985ൽ എത്തിയതിനും ശേഷം മാത്രമാണ് ഓറഞ്ചു ബുക്ക് പ്രകാരം തുറന്നു വിടാൻ തീരുമാനം എടുക്കേണ്ടത്. പക്ഷേ, കൂടുതൽ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തും, ഡാം എഫ് ആർ എൽ വരെ നിറഞ്ഞു കഴിഞ്ഞാൽ വലിയ തോതിൽ ജലം തുറന്നു വിടേണ്ടി വന്നേക്കാം എന്ന വിലയിരുത്തലിലുമാണ് നിറയുന്നതിനു മുൻപേ തന്നെ ചെറിയ തോതിൽ ജലം തുറന്നു വിടാൻ തീരുമാനിച്ചത്.

ആറു ഷട്ടറുകൾ വീതം രണ്ടടി തുറന്ന് 82 കുമിക്സ് വീതം ജലം ഒഴുക്കാനും ജലനിരപ്പ് ഓറഞ്ച് അലർട്ട് നിലയായ 983.5 ൽ നിന്നും ബ്ലൂ അലർട്ട് നിലയായ 982 ലേക്ക് ചുരുക്കാനുമാണ് ഞായറാഴ്ച തീരുമാനിച്ചതും നിർദ്ദേശം കൊടുത്തിരുന്നതും. പക്ഷേ, ഇപ്പോൾ ജലനിരപ്പ് 982 ൽ എത്തിയിട്ടും ഡാം ഷട്ടർ അടച്ചിട്ടില്ല. അറുപതു സെന്റീ മീറ്റർ കൂടി ജലനിരപ്പ് താഴ്‌ത്തി അപ്പർക്രസ്റ്റ് നിലയിൽ ജലനിരപ്പ് നിലനിർത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന പ്രവചനം കണക്കിലെടുത്താണ് ഈ തീരുമാനം.

ജലനിരപ്പ് താഴ്ന്ന നിലയിൽ നിലനിർത്തുന്നതിലൂടെ, മഴ മൂലം കൂടുതൽ ജലം ഡാമിൽ എത്തിയാൽ കുറച്ചു കൂടി കരുതലോടെ സംഭരിക്കാൻ കഴിയും. അപകടകരമായ നില ഒഴിവാക്കാൻ ഇതിലൂടെ കഴിയും. ഈ പശ്ചാത്തലത്തിലാണ് ഡാം തുറന്നു വിടുന്നത് തുടരാൻ നിർദ്ദേശിച്ചത്. ഡാം തുറന്നതിലൂടെ റാന്നി ഭാഗങ്ങളിൽ പമ്പാ നദിയിൽ പരമാവധി 40 സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പ് ഉയർന്നിട്ടുള്ളത്.

മാലക്കര സി.ഡബ്ല്യൂ.സി റിവർ ഗേജ് സ്റ്റേഷൻ കണക്ക് പ്രകാരം പത്ത് സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പ് ഉയർന്നിട്ടുള്ളത്. ഇന്ന് വൈകുന്നേരത്തോടു കൂടി ജലനിരപ്പ് 981.36 ലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 981.36 മീറ്ററിൽ ജലനിരപ്പ് താഴുന്നത് അനുസരിച്ച് അടയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP