Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്യൂണിസ്റ്റു പാർട്ടിയും മുസ്ലിം ലീഗും ഒന്നിച്ചു നിന്നാൽ മലബാറിൽ മറ്റാർക്കും സീറ്റുണ്ടാകില്ലെന്നു പാലോളി മുഹമ്മദു കുട്ടി; പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആദ്യ കാല രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനം പുതിയ രാഷ്ട്രീയക്കാർ പഠിക്കണമെന്നും സിപിഎം നേതാവ്

കമ്യൂണിസ്റ്റു പാർട്ടിയും മുസ്ലിം ലീഗും ഒന്നിച്ചു നിന്നാൽ മലബാറിൽ മറ്റാർക്കും സീറ്റുണ്ടാകില്ലെന്നു പാലോളി മുഹമ്മദു കുട്ടി; പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആദ്യ കാല രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനം പുതിയ രാഷ്ട്രീയക്കാർ പഠിക്കണമെന്നും സിപിഎം നേതാവ്

കോഴിക്കോട്: കമ്യൂണിസ്റ്റു പാർട്ടിയും മുസ്ലിം ലീഗും ഒന്നിച്ചു നിന്നാൽ മലബാറിൽ മറ്റാർക്കും സീറ്റുണ്ടാകില്ലെന്നു മുതിർന്ന സിപിഐ(എം) നേതാവു പാലോളി മുഹമ്മദു കുട്ടി. പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആദ്യ കാല രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനം പുതിയ രാഷ്ട്രീയക്കാർ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം പി എം അഹമ്മദ് കുരിക്കൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പാലോളി മുഹമ്മദ്കുട്ടിയുടെ പരാമർശം. ഏതാനും വ്യക്തികൾ കാണിക്കുന്ന വിവരക്കേടിന് ആ മേഖലയിലെ മുഴുവൻ ആളുകളും മോശക്കാരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മഹാന്മാരായ രാഷ്ട്രീയക്കാരുടെ പ്രവർത്തനം സംസ്ഥാനത്തിന്റെ വളർച്ചയെ കാര്യമായി സഹായിച്ചിട്ടുണ്ട്. നിസ്വാർത്ഥമായ രാഷ്ട്രീയ സേവനങ്ങൾ ചെയ്ത വ്യക്തികളിലൊരാളായിരുന്നു അഹമ്മദ് കുരിക്കളെന്നും പാലോളി അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP