Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം: തദ്ദേശവാസികൾക്ക് ആനുകൂല്യം തുടരണമെന്ന് സംസ്ഥാന സർക്കാർ; നഷ്ടം നികത്തുന്നത് തുടരാനും തീരുമാനം

പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം: തദ്ദേശവാസികൾക്ക് ആനുകൂല്യം തുടരണമെന്ന് സംസ്ഥാന സർക്കാർ; നഷ്ടം നികത്തുന്നത് തുടരാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശവാസികൾക്ക് നൽകിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയിൽ തുടരണമെന്ന് കേന്ദ്രസർക്കാരിനോടും നാഷണൽ ഹൈവേ അഥോറിറ്റിയോടും ആവശ്യപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

തദ്ദേശവാസികൾക്ക് ആനുകൂല്യം നൽകുന്നതുമൂലമുണ്ടാകുന്ന നഷ്ടം സംസ്ഥാന സർക്കാർ നിലവിൽ തിരിച്ചടയ്ക്കുന്നുണ്ട്. ഫാസ്റ്റ് ട്രാക്ക് വരുമ്പോഴും ഈ സ്ഥിതി തുടരുന്നതാണ് പ്രായോഗികമെന്ന് യോഗം വിലയിരുത്തി. തദ്ദേശവാസികളും മറ്റ് യാത്രക്കാരെപ്പോലെ സ്മാർട്ട് കാർഡ് മുഖേന മുൻകൂർ പണമടച്ചശേഷം സംസ്ഥാന സർക്കാർ പണം തിരിച്ചു നൽകിയാൽ മതിയാകുമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.

മന്ത്രിമാരായ ജി സുധാകരൻ, സി രവീന്ദ്രനാഥ്, എംഎൽഎമാരായ ബിഡി ദേവസ്യ, കെ രാജൻ, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു, മുൻസിപ്പാലിറ്റി ഭാരവാഹികൾ, നാഷണൽ ഹൈവേ അഥോറിറ്റി, നിർമ്മാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP