Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി; കുനിയിൽ പത്മരാജന്റെ ഓൺലൈൻ ജാമ്യ ഹർജി തള്ളിയത് തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എൻ. വിനോദ്

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി; കുനിയിൽ പത്മരാജന്റെ ഓൺലൈൻ ജാമ്യ ഹർജി തള്ളിയത് തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എൻ. വിനോദ്

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപി നേതാവും അദ്ധ്യാപകനുമായ കടവത്തൂരിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (42)​ നൽകിയ ഓൺലൈൻ ജാമ്യഹർജി തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എൻ. വിനോദാണ് ചൊവ്വാഴ്ച തള്ളിയത്. അദ്ധ്യാപകൻ നേരത്തെ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

നിരപരാധിയാണെന്നും നുണപരിശോധനക്ക് തയാറാണെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽ​ഡ്​ ലൈനിൽ പരാതി നൽകിയതോടെയാണ്​ സ്​കൂളിലെ പീഡനവിവരം പുറത്തായത്​. പോക്​സോ നിയമപ്രകാരം കേസെടുത്തിട്ടും ഒരുമാസത്തിന്​ ശേഷമാണ്​ പ്രതിയെ പിടികൂടിയത്​. ലോക്കൽ പൊലീസ്​ കേസന്വേഷണത്തിൽ വീഴ്​ചവരുത്തിയെന്ന​ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന്​ ഇപ്പോൾ ​​ക്രൈംബ്രാഞ്ചാണ്​ കേസ്​ അന്വേഷിക്കുന്നത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP