Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പിൻവലിച്ച് പ്രൊസിക്യൂഷൻ; ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ്

വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പിൻവലിച്ച് പ്രൊസിക്യൂഷൻ; ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പിൻവലിച്ച് പ്രൊസിക്യൂഷൻ. ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് കോടതി നി‍യോഗിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊസിക്യൂഷൻ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിത്സ നൽകാൻ എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെന്നാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ക്യാൻസർ ബാധിതനായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാവുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിലയിരുത്തിയിരുന്നു. കോടതി നിയോഗിച്ച സർക്കാർ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോർട്ട് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതിൽ ഇബ്രാഹിംകുഞ്ഞിന് ചികിൽസ തുടരേണ്ടതുണ്ടെന്ന് സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ വിടാവുന്ന ആരോഗ്യസ്ഥതി ഇപ്പോഴില്ലെന്നും വിദഗ്ധ സംഘം റിപ്പോർട്ടിൽ സൂചിപ്പിച്ചു. 19 ന് ഇബ്രാഹിംകുഞ്ഞിനെ കീമോ തെറാപ്പി ചെയ്തു. അടുത്തമാസം വീണ്ടും കീമോ ചെയ്യണം. ലേക് ഷോർ ആശുപത്രിയിൽ 33 തവണ പരിശോധിച്ചു. ആശുപത്രിയിൽ നിന്നും മാറ്റിയാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP