Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാലാരിവട്ടം പാലം പൊളിക്കൽ തിങ്കളാഴ്ച തുടങ്ങും; ഗതാഗതത്തെ ബാധിക്കാതെ പൊളിച്ചു നീക്കുമെന്ന് അധികൃതർ; പുതിയ പാലം എട്ടു മാസത്തിനകം; തീരുമാനം ഡിഎംആർസിയുടെയും നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെയും പ്രതിനിധികൾ നടത്തിയ ചർച്ചയിൽ

പാലാരിവട്ടം പാലം പൊളിക്കൽ തിങ്കളാഴ്ച തുടങ്ങും; ഗതാഗതത്തെ ബാധിക്കാതെ പൊളിച്ചു നീക്കുമെന്ന് അധികൃതർ; പുതിയ പാലം എട്ടു മാസത്തിനകം; തീരുമാനം  ഡിഎംആർസിയുടെയും നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെയും പ്രതിനിധികൾ നടത്തിയ ചർച്ചയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ നടപടി തിങ്കഴാച്ച് മുതൽ തുടങ്ങും. പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയും അനുമതി നൽകിയതിനെ തുടർന്നാണ് മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ പാലം പൊളിച്ചുമാറ്റുമെന്നാണ് അധികൃതരുടെ അവകാശവാദം. എട്ടു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാവുമെന്ന്, മേൽനോട്ട ചുമതലയുള്ള ഡിഎംആർസി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡിഎംആർസിയുടെയും നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെയും പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തിങ്കളാഴ്ച പാലം പൊളിച്ചു തുടങ്ങാൻ തീരുമാനമായത്. പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ വരുത്തുമോയെന്നു വ്യക്തമല്ല. പാലം പൊളിക്കുന്നത് ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നത്.

പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആർസി മുഖ്യ ഉപദേശകൻ ഇ ശ്രീധരനുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയിരുന്നു. നിർമ്മാണ മേൽനോട്ടം ഏറ്റെടുക്കാമെന്നും എട്ടു മാസം കൊണ്ടു പൂർത്തിയാക്കാമെന്നും ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

പാലം പൊളിച്ചുപണിയാൻ സുപ്രീം കോടതി കഴിഞ്ഞയാഴ്ച സർക്കാരിന് അനുമതി നൽകിയിരുന്നു. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സർക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചെന്നൈ ഐഐടിയുടെ പഠനം, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തുടങ്ങിയവയുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP