Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

തെരുവ് നായ കാരണം പൊലിഞ്ഞത് രണ്ട് ജീവനുകൾ; ചെർപ്പുളശ്ശേരി– പട്ടാമ്പി റോഡിലെ വാഹനാപകടം നായ ഓട്ടോറിക്ഷക്ക് കുറുകെ ചാടിയതിനെ തുടർന്ന്

തെരുവ് നായ കാരണം പൊലിഞ്ഞത് രണ്ട് ജീവനുകൾ; ചെർപ്പുളശ്ശേരി– പട്ടാമ്പി റോഡിലെ വാഹനാപകടം നായ ഓട്ടോറിക്ഷക്ക് കുറുകെ ചാടിയതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

പട്ടാമ്പി: ചെർപ്പുളശ്ശേരി– പട്ടാമ്പി റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം തെരുവ് നായ. 27ന് രാവിലെ പത്ത് മണിക്കാണ് വല്ലപ്പുഴ ചെറുകോട് കാറളക്കാട്ടിൽ രാജഗോപാലൻ (50), ചൂരക്കോട് ചേരിക്കല്ല് പറക്കുന്നത്ത് സുരേഷ് കുമാറിന്റെ ഭാര്യ ഷജിമോൾ (42) എന്നിവരുടെ മരണത്തിനിടയായ വാഹനാപകടം നടന്നത്. ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

വല്ലപ്പുഴ ഭാഗത്തുനിന്നു പട്ടാമ്പിയിലേക്കു വന്ന ഓട്ടോറിക്ഷയിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. നായ കുറുകെ ചാടിയതിനെത്തുടർന്ന് ഒ‌ാട്ടോറിക്ഷ വെട്ടിച്ചപ്പോഴായിരുന്നു അപകടമെന്നു പൊലീസ് അറിയിച്ചു. പട്ടാമ്പിയിൽനിന്നു ചെർപ്പുളശ്ശേരിയിലേക്കു വരികയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

ചെർപ്പുളശ്ശേരി– പട്ടാമ്പി റോഡിൽ കരിമ്പുള്ളി ഇറക്കത്തിലായിരുന്നു അപകടം. സാരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കിഴായൂർ പുല്ലാനിയിൽ അബ്ദുൽ റഷീദ് (47) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. മറ്റൊരു യാത്രക്കാരി വല്ലപ്പുഴ പഞ്ചായത്ത് പടി പ്രിയങ്കയും (28) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച രാജഗോപാലന്റെ ഭാര്യ. മിനി. മക്കൾ: ജിഷ്ണു രാജ്, ജിതിൻ രാജ്, ജിനിഷ. ഷജിമോളുടെ മക്കൾ: സ്നേഹ, പ്രണവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP