Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അത് വാഹനാപകടമല്ല കൊലപാതകം തന്നെ; പാലക്കാട് ഗൃഹനാഥൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ്; അനന്തിരവൻ പൊലീസ് കസ്റ്റഡിയിൽ

അത് വാഹനാപകടമല്ല കൊലപാതകം തന്നെ; പാലക്കാട് ഗൃഹനാഥൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ്; അനന്തിരവൻ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം ഗൃഹനാഥൻ മരിച്ചത് വാഹനാപകടം മൂലമല്ലെന്ന് പൊലീസ്. വാഹനാടപകടത്തിൽ ഗൃഹനാഥൻ മരിച്ചതായി രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാനിരിക്കെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പാലക്കാട് കല്ലടിക്കോട് വാക്കോടുള്ള ജോസിന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഈ മാസം 11നാണ് ജോസ് സ്‌കൂട്ടർ അപകടത്തിൽപെട്ട് മരിച്ചത്. സംഭവത്തിൽ വാഹനാപകടമായി രജിസ്റ്റർ ചെയ്ത് അന്വേഷണം അവസാനിപ്പിക്കുന്നതിനിടെയാണ് കൊലപാതകമാണെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

സംഭവത്തിൽ ജോസിന്റെ സഹോദരിയുടെ മകൻ ബിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കാഞ്ഞിരപ്പുഴ കനാലിടതുത്താണ് സ്‌കൂട്ടർ അപകടത്തിൽപെട്ട് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി കനാലിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മരിച്ച നിലയിലാണ് ജോസിനെ കണ്ടെത്തിയത്.
തുടർന്ന് മരുമകൻ ബിജോയിയും നാട്ടുകാരും ചേർന്ന് ജോസിനെ തച്ചൻപാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മദ്യപിച്ച് വാഹനമോടിച്ചപ്പോൾ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇതനുസരിച്ച് മോട്ടോർവെഹിക്കിൽ ആക്ടനുസരിച്ച് വാഹനാപകടമായി കേസെടുത്തു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം സംസ്‌ക്കരിച്ച ശേഷം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ജോസിനെ ആശുപത്രിയിലെത്തിച്ച മരുമകൻ ബിജോയി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ജോസും ബിജോയിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. സംഭവദിവസം ഇരുവരും തമ്മിൽ കനാൽ റോഡിനരികിൽ വെച്ചുണ്ടായ വാക് തർക്കത്തിനിടെയുണ്ടായ ഉന്തിനുംതള്ളിനുമിടെ ജോസ് കലുങ്കിൽ തലയിടിച്ച് വീഴുകയായിരുന്നു.

തുടർന്ന് ജോസിനെ ഉപേക്ഷിച്ച് പോയ ബിജോയി അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തി. നാട്ടുകാരോടൊപ്പം ജോസിനെ ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലം പരിശോധിച്ചപ്പോൾ അപകടം നടന്നിരിക്കാൻ സാധ്യതയില്ലെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. വാഹനാപകടമല്ലെന്ന് വ്യക്തമായതിനെ തുടർന്ന് കല്ലടിക്കോട് പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP